കോവിഡ് ചികിത്സയിലിരിക്കെ ബംഗളൂരു സ്വദേശി ബിഷയിൽ മരിച്ചു

ബിഷ: ബംഗളൂരു നോർത്ത് സാംതാനാനഗർ സ്വദേശി കാസിം ഖോഷി (47) ബിഷയിലെ കിങ് അബ്ദുള്ള ആശുപത്രിയിൽ മരിച്ചു. കോവിഡ് ബാധിതനായി ഒരു മാസത്തോളമായി ചികിൽസയിലായിരുന്നു. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

20 വർഷത്തിലധികമായി ബിഷയിൽ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. എട്ടു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയത്.

ഭാര്യ: അഫ്സർ താജ്. ഒരു ആൺകുട്ടിയും അഞ്ച് പെൺകുട്ടികളുമുണ്ട്.

മൃതദേഹം ബിഷയിൽ ഖബറടക്കും. സാമൂഹിക പ്രവർത്തകരായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടി, അൻവർ എന്നിവരുടെ നേതൃത്വത്തിൽ മരണാനന്തര നിയമനടപടിക്രമങ്ങൾ നടന്നുവരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.