ജിദ്ദ: സൗദിയിലെ ബാങ്കുകൾ, ബാങ്കുകളുടെ ശാഖകൾ, ഓഫീസുകൾ, ട്രാൻസ്ഫർ സെന്ററുകൾ എന്നിവയുടെ ഈദുൽ അദ്ഹ അവധി സെൻട്രൽ ബാങ്ക് (സാമ) പ്രഖ്യാപിച്ചു. ജൂലൈ ആറ് ബുധനാഴ്ച ജോലി അവസാനിക്കുന്നതോടെ ഈദ് അവധി ആരംഭിക്കും. ജൂലൈ 12 ചൊവ്വാഴ്ച വരെയായിരിക്കും അവധി. 13 ന് ബുധനാഴ്ച ബാങ്കുകളുടെയും വിവിധ ബ്രാഞ്ചുകളുടെയും ഓഫീസുകളുടെയും ട്രാൻസ്ഫർ സെന്ററുകളുടെയും പ്രവർത്തനം പുനരാരംഭിക്കുമെന്നും സാമ അറിയിച്ചു.
എന്നാൽ ഈദ് അവധിക്കാലത്ത് ഹജ്ജ് തീർഥാടകർക്കും രാജ്യത്തെ സന്ദർശകർക്കും സേവനം നൽകുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും രാജ്യത്തിൻറെ അതിർത്തി പ്രദേശങ്ങളിലെയും ബാങ്കുകളുടെ ഓഫീസുകളും അവയുടെ സീസണൽ ശാഖകളും തുറന്ന് പ്രവർത്തിക്കും. ഇവിടങ്ങളിലെ ബ്രാഞ്ചുകള്‍ തുറന്നു പ്രവർത്തിക്കണമോയെന്ന കാര്യം അതാത് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്നും സാമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.