റിയാദ്: സൗദി അറേബ്യയിൽ ബാങ്കുകളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. ബാങ്കുകളുടെയും എക്സ്ചേഞ്ച് സെൻററുകളുടെയും സമയക്രമം സൗദി സെൻട്രൽ ബാങ്കാണ് നിശ്ചയിച്ചത്. റമദാൻ മാസത്തിൽ സൗദിയിലെ ബാങ്കുകൾ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് പ്രവർത്തിക്കുക. അതേസമയം ഫോറിൻ എക്സ്ചേഞ്ച് സെൻററുകളുടെയും പേയ്മെൻറ് കമ്പനികളുടെയും പ്രവർത്തന സമയം വ്യത്യസ്തമാണ്. രാവിലെ 9.30നും വൈകിട്ട് 5.30നുമിടയിൽ ആറ് മണിക്കൂർ ഫ്ലെക്സിബിളായാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുക.
ബാങ്കുകളുടെയും എക്സ്ചേഞ്ച് സെന്ററുകളുടെയും ഈ വർഷത്തെ പെരുന്നാൾ അവധി ദിനങ്ങൾ 10 ദിവസം നീണ്ടുനിൽക്കുന്നതാണ്. ഏപ്രിൽ നാല് മുതൽ 14 വരെ ചെറിയപെരുന്നാളിനും ജൂൺ 13 മുതൽ 23 വരെ ബലി പെരുന്നാളിനും സ്ഥാപനങ്ങൾ അവധിയായിരിക്കും. ഹജ്ജ് സീസണിൽ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉൾപ്പെടെ മക്കയിലും മദീനയിലും ബാങ്കുകളും ഫോറിൻ എക്സ്ചേഞ്ച് സെന്ററുകളും പ്രവർത്തിക്കുമെന്നും സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.