ജിദ്ദ: ബാങ്ക് അക്കൗണ്ടുകൾക്ക് കൃത്യമായ വിലാസവും ലൊക്കേഷൻ വിശദാംശങ്ങളും നിർബന്ധമാക്കി. നാഷനൽ അഡ്രസ് സിസ്റ്റത്തിലെ രജിസ്ട്രേഷനാണ് ഇതിനാവശ്യം. ഇതിനായി എല്ലാ അക്കൗണ്ട് ഉടമകളും നാഷനൽ അഡ്രസ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുകയും അത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും വേണം. ഏപ്രിൽ 14 ആണ് ഇതുപൂർത്തിയാക്കാനുള്ള അവസാന ദിവസം.
നാഷനൽ അഡ്രസ് സിസ്റ്റം നടപ്പാക്കണമെന്ന സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ (സാമ) നിർദേശത്തെ തുടർന്നാണ് ബാങ്കുകളുടെ നീക്കം. ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റത്തിൽ (ജി.െഎ.എസ്) അധിഷ്ഠിതമായ ഏകീകൃത വിലാസത്തിെൻറ ഡാറ്റ ശേഖരമാണ് നാഷനൽ അഡ്രസ് സിസ്റ്റം. അറബ് ലോകത്ത് സൗദി അറേബ്യയാണ് ആദ്യമായി ഇൗ സംവിധാനം നടപ്പാക്കിയത്. സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ഉപഭോക്താക്കൾക്ക് എത്തിക്കാൻ ഇത് സൗകര്യമൊരുക്കും. അടിയന്തിര സാഹചര്യങ്ങളിൽ ഡിജിറ്റൽ നാവിഗേഷൻ സംവിധാനത്തിലൂടെ ഉടനടി സ്ഥലത്തെത്താനുമാകും. വിവിധ ബാങ്കുകൾ തങ്ങളുടെ ലൊക്കേഷൻ വിലാസം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താക്കൾക്ക് സന്ദേശം അയച്ചുതുടങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് പേജ് വഴി തങ്ങളുടെ പ്രൊഫൈലുകൾ അപ്ഡേറ്റ് ചെയ്യാം. ആദ്യം ‘നാഷനൽ അഡ്രസി’െൻറ https://address.gov.sa/en/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത്.
അൻവാൻ അൽവതനി എന്നറിയപ്പെടുന്ന നാഷനൽ അഡ്രസ് സിസ്റ്റത്തിൽ ആറുഅടിസ്ഥാന വിവരങ്ങളാണ് പ്രധാനമായും രേഖപ്പെടുത്തുന്നത്. കെട്ടിടം നമ്പർ, സ്ട്രീറ്റിെൻറ പേര്, സ്ഥലപ്പേര്, നഗരം, പോസ്റ്റൽകോഡ് അല്ലെങ്കിൽ സിപ് കോഡ്, ഫോൺ നമ്പർ എന്നിവയാണവ. അബ്ശിർ സേവനത്തിന് രജിസ്റ്റർ ചെയ്ത ഫോൺ നമ്പരും ഇതിൽ നൽകേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.