ദമ്മാം: രാജ്യത്ത് നടക്കുന്ന വികസന മാറ്റങ്ങൾക്ക് അനുസൃതമായി ഉടൻ തന്നെ ഡിജിറ്റൽ ബാങ്കുകൾ ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് (സമ) അറിയിച്ചു. ഇതിനുള്ള അപേക്ഷകൾ പഠിക്കുന്നതിെൻറ നടപടിക്രമങ്ങൾ പൂർത്തിയായതായും സമ വിശദീകരിച്ചു. വിഷൻ 2030െൻറ ഭാഗമായി രാജ്യത്തെ ബാങ്കിങ് മേഖലയുടെയും സൗദി സമ്പദ് വ്യവസ്ഥയുടെയും വളർച്ചക്ക് ശക്തമായ പിന്തുണ ലഭ്യമാക്കുന്നതിനാണ് ഡിജിറ്റൽ ബാങ്കുകൾക്ക് തുടക്കമിടുന്നത്.
കാലാനുസൃതമായി ബാങ്കിങ് മേഖലയെ പരിവർത്തിപ്പിക്കുകയും ഉപഭോക്താക്കൾക്ക് ഏറ്റവും എളുപ്പത്തിൽ സേവനം സാധ്യമാക്കുകയും ചെയ്യുക എന്നതിെൻറ തുടക്കം കൂടിയാണ് ഡിജിറ്റൽ ബാങ്കുകൾ. രാജ്യത്ത് ഡിജിറ്റൽ ബാങ്കുകൾ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും 'സമ' നേരേത്ത പുറപ്പെടുവിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഡിജിറ്റൽ ബാങ്കുകൾ ആരംഭിക്കുന്നതിന് അനുമതി തേടിയ രണ്ടു ബാങ്കുകൾക്കാണ് ഇപ്പോൾ ലൈസൻസ് നൽകുന്നത്.
ധന ഇടപാട് മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനായിരിക്കും ഇത് തുടക്കമിടുക. ഇതിലൂടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ വികസിക്കുകയും സ്വകാര്യ മേഖലയുടെ വളർച്ചയെ സഹായിക്കാൻ ധനകാര്യ കമ്പനികളെ പ്രാപ്തരാക്കുകയും ചെയ്യും. സാമ്പത്തിക മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾക്കൊപ്പം സെൻട്രൽ ബാങ്കിെൻറ പങ്ക് അനുസരിച്ചാണ് ഈ നടപടി. പുതിയ കമ്പനികൾക്ക് സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനുള്ള ഡിജിറ്റൽ പദ്ധതികൾ ആരംഭിച്ചതായും 'സമ' അറിയിച്ചു.
കഴിഞ്ഞ വർഷം മാത്രം 16 സൗദി ധനകാര്യ സാേങ്കതിക കമ്പനികൾക്ക് പേമെൻറ് സേവനങ്ങൾ, മൈക്രോ ഫിനാൻസ്, ഇലക്ട്രോണിക് ഇൻഷുറൻസ് ബ്രോക്കറേജ് എന്നീ സംവിധാനങ്ങൾ നൽകി. കൂടാതെ നിയമനിർമാണ പരീക്ഷണ സമിതിയുടെ കീഴിൽ പ്രവർത്തിക്കാൻ 32 കമ്പനികൾക്ക് അനുമതി നൽകി. രാജ്യത്തെ പുതിയ ധനകാര്യ സേവനങ്ങളും അതിെൻറ പദ്ധതികളും സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിെൻറ പരിമിതികൾ പരിഹരിക്കുകയും തെറ്റായി ഉപയോഗിക്കുന്നവരെ കണ്ടെത്തുകയുമാണ് ഇവരുടെ ഉത്തരവാദിത്തം.
പുതിയ മാറ്റത്തിനനുസരിച്ച് അന്തർദേശീയ നിലവാരത്തിൽ രാജ്യത്തെ ബാങ്കുകളെ മാറ്റാനും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും 'സമ' ബാങ്കുകളോട് നിർദേശിച്ചിരുന്നു. അതിെൻറ തുടക്കമെന്ന രീതിയിലാണ് ഡിജിറ്റൽ ബാങ്കുകൾ രംഗത്തുവരുന്നത്. ഡിജിറ്റൽ ബാങ്കിന് അനുമതി നേടിയ രണ്ടു ബാങ്കുകളും അതിലെ അന്തർദേശീയ നിക്ഷേപകരുടെ വിശ്വാസം നേടുകയും സാമ്പത്തിക സ്ഥിരതയും സുരക്ഷിതത്വവും കൈവരിക്കുകയും ചെയ്തവരാണ്. തുടർന്ന് ഈ മേഖലയിൽ കൂടുതൽ പേർ കടന്നുവരുന്നതിന് ആവശ്യമായ പിന്തുണകൾ നൽകാനും ഇവർക്ക് കഴിയും.
വരുംസമയങ്ങളിൽ കൂടുതൽ പേർ ഇതിനുള്ള യോഗ്യതകൾ നേടി രംഗത്തുവരുകയും രാജ്യം സാമ്പത്തിക ഡിജിറ്റൽ മേഖലയിൽ അതിവേഗം വളരുകയും ചെയ്യുമെന്നും 'സമ' വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.