റിയാദ്: ബ്ലഡ് ഡോണേഴ്സ് കേരള സൗദി അറേബ്യ (ബി.ഡി.കെ), കൊട്ടാരക്കര പ്രവാസി അസോസിയേഷൻ, റിയാദ് ഡ്രൈവേഴ്സ് അസോസിയേഷൻ എന്നിവ സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ എട്ടു മുതൽ റിയാദ് കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ (ശുമൈസി) നടന്ന ക്യാമ്പ് ബ്ലഡ് ഡോണേഴ്സ് കേരള സൗദി പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അലക്സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. പ്രവാസികളായ 70ഓളം അംഗങ്ങൾ രക്തദാനത്തിനായി രജിസ്റ്റർ ചെയ്തു. ഉസ്മാൻ മഞ്ചേരി, റഷീദ് തൃശൂർ, സഫർ കോതമംഗലം, കൊട്ടാരക്കര പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡൻറ് സജു മത്തായി, ട്രസ്റ്റി ബിനു ജോൺ, ജോയന്റ് ട്രസ്റ്റി ബിനോദ് ജോൺ, പ്രോഗ്രാം കൺവീനർ റിയാദ് ഫസലുദ്ദീൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷൈൻ ദേവ്, അലക്സാണ്ടർ, അഭിലാഷ് പണിക്കർ, ജിജിൻ എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി. കൊട്ടാരക്കര പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോയ് മത്തായി സ്വാഗതവും റിയാദ് ഡ്രൈവേഴ്സ് അസോസിയേഷൻ കോഓഡിനേറ്റർ നാസർ തെച്ചി നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.