ജിദ്ദ: ഇത്തവണ ഹജ്ജ് വേളയിൽ ചൂട് കൂടുമെന്നതിനാൽ മക്കയിലും പുണ്യസ്ഥലങ്ങളിലുമുള്ള ഹജ്ജ് തീർഥാടകർ സൂര്യാഘാതമേൽക്കുന്നത് കരുതിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലത്തിന് കീഴിലെ മെഡിക്കൽ സേവന വിഭാഗത്തിെൻറ മുന്നറിയിപ്പ്. സൂര്യാഘാതവും ചൂടുമൂലമുള്ള ക്ഷീണവും ഒഴിവാക്കാൻ വേണ്ട മുൻകരുതൽ തീർഥാടകർ എടുത്തിരിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കുക, അമിതമായ അധ്വാനം ഒഴിവാക്കുക, ആവശ്യത്തിന് വിശ്രമം എടുക്കുക, പഴങ്ങളും പച്ചക്കറികളുംപോലുള്ള വെള്ളം അടങ്ങിയ ധാരാളം ഭക്ഷണം കഴിക്കുക, കുടകളും സൺ ക്രീമുകളും ഉപയോഗിക്കുക എന്നിവ പിന്തുടരാൻ തീർഥാടകർ ശ്രദ്ധിക്കണമെന്നും ആരോഗ്യ സേവനവിഭാഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.