പെ​രു​ന്നാ​ൾ ദി​വ​സം കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണം; മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

യാം​ബു: ചെ​റി​യ പെ​രു​ന്നാ​ളി​ന് (ഈ​ദു​ൽ ഫി​ത്ർ) ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ സൗ​ദി​യി​ലെ താ​മ​സ​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ല​ന​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത കൈ​ക്കൊ​ള്ളാ​ൻ രാ​ജ്യ​ത്തെ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ലോ​ക​ത്ത് കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം ത​രം​ഗം കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​വ്യാ​പ​നം ഇ​ല്ലാ​താ​ക്കാ​ൻ എ​ല്ലാ​വ​രും കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​മു​ഹ​മ്മ​ദ് അ​ൽ അ​ബ്​​ദു​ൽ അ​ലി പ്ര​സ്താ​വി​ച്ചു. കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ൾ വി​വ​രി​ക്കു​ന്ന പ്ര​തി​ദി​ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ വ​ക്താ​വ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്.

ഈ​ദു​ൽ ഫി​ത്​​ർ അ​വ​ധി ദി​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ കൂ​ടു​ത​ൽ പാ​ലി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ആ​രോ​ഗ്യ മു​ന്ന​റി​യി​പ്പു​ക​ളും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ല​ന​വും അ​വ​ഗ​ണി​ച്ചു​ള്ള ആ​ഘോ​ഷ​മാ​ണ് ആ​ളു​ക​ൾ ന​ട​ത്തു​ന്ന​തെ​ങ്കി​ൽ പി​ന്നീ​ട് നി​ർ​ഭാ​ഗ്യ​ക​ര​മാ​യ ദി​ന​ങ്ങ​ളാ​യി അ​വ മാ​റാം. സൗ​ദി അ​റേ​ബ്യ ഇ​പ്പോ​ഴും കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ റി​പ്പോ​ർ​ട്ടി​ങ്ങി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന രാ​ജ്യ​മാ​ണ്.

കോ​വി​ഡ് കു​ത്തി​വെ​പ്പ് സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രു മ​ര​ണ​വും സൗ​ദി​യി​ൽ ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നു​ശേ​ഷം ഗു​രു​ത​ര രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ക​യോ മൂ​ന്നു ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​വു​ക​യോ ചെ​യ്താ​ൽ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മ്പോ​ഴും വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കേ​ണ്ട​തി​‍െൻറ പ്രാ​ധാ​ന്യം എ​ല്ലാ​വ​രും ജാ​ഗ്ര​ത​യോ​ടെ ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന്​ വാ​ണി​ജ്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് അ​ബ്​​ദു​റ​ഹ്മാ​ൻ അ​ൽ ഹു​സൈ​ൻ പ​റ​ഞ്ഞു. പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ൽ ഷോ​പ്പി​ങ് ന​ട​ത്തു​മ്പോ​ഴു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ളി​ലും ആ​രോ​ഗ്യ സു​ര​ക്ഷ കാ​ര്യ​ങ്ങ​ളി​ലും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പും അ​ദ്ദേ​ഹം ന​ൽ​കി. ഷോ​പ്പി​ങ് സെൻറ​റു​ക​ളി​ലെ സ​മ​യം 24 മ​ണി​ക്കൂ​റാ​യി വ​ർ​ധി​പ്പി​ക്കാ​ൻ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലു​ള്ള ഷോ​പ്പി​ങ് ഒ​ഴി​വാ​ക്കാ​ൻ ഇ​ത് ഉ​പ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റ​മ​ദാ​ൻ: മ​സ്​​ജി​ദു​ന്ന​ബ​വി മു​ഴു​സ​മ​യം തു​റ​ന്നി​ടും

മ​ദീ​ന: റ​മ​ദാ​ൻ അ​വ​സാ​ന പ​ത്തി​ൽ മ​സ്​​ജി​ദു​ന്ന​ബ​വി മു​ഴു​സ​മ​യം തു​റ​ന്നി​ടു​​മെ​ന്ന്​ മ​സ്​​ജി​ദു​ന്ന​ബ​വി കാ​ര്യാ​ല​യം വ്യ​ക്ത​മാ​ക്കി. അ​വ​സാ​ന പ​ത്തി​ൽ ഹ​റ​മി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​വു​മൊ​രു​ക്കി​യ​താ​യി മ​സ്​​ജി​ദു​ന്ന​ബ​വി കാ​ര്യാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ അ​ഹ്​​മ​ദ്​ അ​ൽ​ഖു​ദൈ​രി പ​റ​ഞ്ഞു. ആ​ളു​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ വേ​ണ്ട പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സേ​വ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന നി​ര​വാ​ര​ത്തി​ലാ​ക്കാ​ൻ സു​ര​ക്ഷ, ആ​രോ​ഗ്യം തു​ട​ങ്ങി​യ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ടെ​ന്നും അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.