റിയാദ്: സൗദി അറേബ്യയിൽ 13 യൂനിറ്റുകളുമായി പ്രവർത്തിക്കുന്ന ബെസ്റ്റ്വേ ഡ്രൈവേഴ്സ് അസോസിയേഷന്റെ ആറാമത് വാർഷികാഘോഷം വ്യാഴാഴ്ച റിയാദിൽ നടക്കും.
'ആസ്റ്റർ സനദ് അറേബ്യൻ സീസൺ 2022'എന്ന പേരിലെ ആഘോഷ പരിപാടി വൈകീട്ട് ആറ് മുതൽ റിയാദ് അസീസിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിലാണ്.
മുഖ്യാതിഥികളായി എത്തിയ ജീവകാരുണ്യ, സിനിമ മേഖലകളിലെ പ്രമുഖരായ ഫാ. ഡേവിസ് ചിറമ്മല്‍, വിനോദ് കോവൂർ, നാസർ മാനു, കെ.സി. കമ്മുക്കുട്ടി കാടമ്പുഴ എന്നിവർക്ക് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ഭാരവാഹികളായ അസ്ലം പാലത്ത്, ബിബിൻ ആലപ്പുഴ, ജെ.എം.ടി. അൻസാർ, സിദ്ദീഖ് എടക്കര, ഖാജ ഹുസൈൻ, അനിൽ മാവൂർ, നാസർ പുനൂർ, ടി.വി.എസ്. സലാം, സലിം അർത്തിയിൽ, യൂനുസ്, സലിം പാറെമുക്ക് എന്നിവർചേർന്നു സ്വീകരിച്ചു. റിയാദിലെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന കലാപരിപാടികളും സൗഹൃദ സന്ധ്യക്ക് മാറ്റുകൂട്ടുന്ന പരിപാടികളും പ്രവേശന കൂപ്പൺ മുഖേനെ നിയന്ത്രിച്ചിട്ടുണ്ട്. സൗജന്യ കൂപ്പൺ ലഭിക്കാൻ നെസ്റ്റോ കസ്റ്റമർ കൗണ്ടറിലോ ബെസ്റ്റ്വേ പ്രധിനിധികളെയോ സമീപിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.