റിയാദ്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന 'ഭാരത് ജോഡോ' പദയാത്രക്ക് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. മതേതരത്വം, ജനാധിപത്യം, ഫെഡറലിസം മുതലായവ ഈ രാജ്യത്തുനിന്ന് ഇല്ലായ്മ ചെയ്തു മുന്നോട്ടുപോകുന്ന ഫാഷിസ്റ്റ് സർക്കാറിനെതിരെ കരുതിയിരിക്കണമെന്ന് സദസ്സിൽ പങ്കെടുത്തവർ മുന്നറിയിപ്പ് നൽകി. സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ഐക്യദാർഢ്യ സദസ്സിൽ ആക്ടിങ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. പങ്കെടുത്ത എല്ലാവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഗ്ലോബൽ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, അസ്‌കർ കണ്ണൂർ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര, നവാസ് വെള്ളിമാടുകുന്ന്, ഷംനാദ് കരുനാഗപ്പള്ളി, ഷഫീഖ് കിനാലൂർ, വിവിധ ജില്ല കമ്മിറ്റി പ്രസിഡന്റുമാരായ ശുക്കൂർ ആലുവ, സുഗതൻ നൂറനാട്, അമീർ പട്ടണത്ത്, എം.ടി. ഹർഷദ്, സുരേഷ് ശങ്കർ, ബഷീർ കോട്ടയം, ജോസ് കടമ്പനാട്, ജലീൽ കണ്ണൂർ, റഫീഖ് വെമ്പായം, ബാബു കുട്ടി, ഷിജു കോട്ടയം, അജയൻ ചെങ്ങന്നൂർ, വിനീഷ് ഒതായി, ഹരീന്ദ്രൻ പയ്യന്നൂർ, റഫീഖ് പട്ടാമ്പി, നജീം കടക്കൽ, വല്ലി ജോസ്, ജലീൽ ആലപ്പുഴ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും യഹ്‌യ കൊടുങ്ങലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.