റിയാദ്: തണുപ്പിനെ അതിജീവിക്കാൻ മരുഭൂമിയിലെ ആട്ടിടയന്മാർക്കും കൃഷിയിടത്തിൽ ജോലി ചെയ്യുന്നവർക്കും ബ്ലാങ്കറ്റുകൾ വിതരണം ചെയ്തു. മഹിമ ചാരിറ്റി റിയാദ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് റിയാദിന് സമീപം മുസാഹ്മിയ, ദുർമ തുടങ്ങിയ സ്ഥലങ്ങളിൽ തണുപ്പ് പ്രതിരോധത്തിനുള്ള പുതപ്പുകൾ വിതരണം ചെയ്തത്.
സുലൈമാൻ വിഴിഞ്ഞം, സിദ്ദീഖ് നെടുങ്ങോട്ടൂർ, സുഹൈൽ കൂടാളി, അസ്ഹർ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി. ഇൗ പ്രവർത്തനത്തിലേക്ക് പഴയതും പുതിയതുമായ ബ്ലാങ്കറ്റുകൾ നൽകി സഹായിക്കാൻ കഴിയുന്നവർ 0508004283 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.