ജിദ്ദ: റിയാദിൽ നടക്കുന്ന കിങ് സൽമാൻ ചെസ് ചാമ്പ്യൻഷിപ്പിെല ബ്ലിറ്റ്സ് വിഭാഗത്തിൽ നോർവേയുടെ മാഗ്നസ് കാൾസൺ ജേതാവ്. ഒരു റൗണ്ട് ബാക്കി നിൽക്കേയാണ് റഷ്യയുടെ കർജാകിൻ സെർജിയെയും ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനേയും പിന്തള്ളി കാൾസൺ കിരീടം ചൂടിയത്. എട്ടുവിജയങ്ങളും രണ്ടുസമനിലയുമായിരുന്നു കാൾസണിെൻറ നേട്ടം. ജോർജിയൻ ഗ്രാൻഡ്മാസ്റ്റർ നാനാ സാഗ്നിദ്സെയാണ് വനിതവിഭാഗം ജേതാവ്. കഴിഞ്ഞദിവസം സമാപിച്ച റാപിഡ് വിഭാഗത്തിൽ ആനന്ദാണ് വിജയിച്ചത്. നാലുദിവസമായി റിയാദിലെ അപെക്സ് സെൻററിൽ നടന്ന കിങ് സൽമാൻ ചെസ് ചാമ്പ്യൻഷിപ്പിന് ഇതോടെ തിരശീല വീണു. ഇതാദ്യമായാണ് ഫിഡെയുടെ ഒരു ചെസ് ടൂർണമെൻറ് സൗദിയിൽ നടക്കുന്നത്.
രണ്ടരലക്ഷം ഡോളറാണ് കാൾസണിന് ലഭിക്കുന്ന സമ്മാന തുക. രണ്ടും മൂന്നും സ്ഥാനത്തുള്ള സെർജിക്കും ആനന്ദിനും ഒരുലക്ഷം ഡോളർ വീതം ലഭിക്കും. വനിത വിഭാഗം ജേതാവിന് 80,000 ഡോളറാണ് സമ്മാനം. ബ്ലിറ്റ്സ് വിഭാഗത്തിൽ ആദ്യ ദിനമായ വെള്ളിയാഴ്ച മത്സരം അവസാനിപ്പിക്കുേമ്പാൾ കാൾസൺ, സെർജിക്ക് രണ്ടുപോയിൻറ് പിന്നിലായിരുന്നു. രണ്ടാംദിനം മിന്നുന്നേഫാമിലേക്ക് മടങ്ങിവന്ന കാൾസൺ ഒരുറൗണ്ട് ശേഷിക്കേ കിരീടം ഉറപ്പിക്കുകയായിരുന്നു. കാൾസണിെൻറ മൂന്നാമത് ലോക ബ്ലിറ്റ്സ് കിരീടമാണിത്. ഇതിനുമുമ്പ് 2009 ൽ മോസ്കോയിലും 2014 ൽ ദുബൈയിലും അദ്ദേഹം ജേതാവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.