റിയാദ്: ഹജ്ജ് തീർഥാടന കാലത്ത് മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ രക്ത ശേഖരണത്തിലേക്ക് പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന് റിയാദ് കമ്മിറ്റി രക്തം ദാനം നല്കി. ശുമേസി കിങ് സൗദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. നൂറിലധികം യൂനിറ്റ് രക്തം സംഘടനയുടെ നേതൃത്വത്തിൽ ദാനം ചെയ്തു. വൈസ് പ്രസിഡന്റ് സുഹൈല്‍ മഖ്ധൂം അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം പ്രവര്‍ത്തക സമിതി അംഗം ഡോ. ഷഹാന ഷെറിന് ഉദ്ഘാടനം നിര്‍വഹിച്ചു. സംഘടനക്കുള്ള പ്രോത്സാഹന പ്രശംസാ ഉപഹാരം ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. ഖാലിദ് പി.സി.ഡബ്ല്യു.എഫിനുവേണ്ടി മുഖ്യ രക്ഷാധികാരി സലീം കളക്കര ഏറ്റുവാങ്ങി.
നാഷനല്‍ കമ്മിറ്റി രക്ഷാധികാരി ഷംസു പൊന്നാനി സെന്‍ട്രല്‍ ബ്ലഡ് ബാങ്കിനുള്ള ഉപഹാരം സമ്മാനിച്ചു. പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍, വൈസ് പ്രസിഡന്റ് അസ്ലം കളക്കര, ട്രഷറര്‍ ഷമീര്‍ മേഘ, ജനസേവനം ചെയര്മാന് എം.എ. ഖാദര്‍, സെക്രട്ടറി പി.വി. ഫാജിസ്, ഐ.ടി വിഭാഗം സംറൂദ്, അല്‍ത്താഫ് കളക്കര, അന്‍വര്‍ ഷാ, വനിതാ വിഭാഗം പ്രസിഡന്റ് ഷമീറ ഷമീര്‍, ട്രഷറര്‍ ഷിഫാലിന്‍ സംറൂദ്, സാബിറ ലബീബ്, ഷഫീറ ആഷിഫ്, ഷംസു കളക്കര, വി. അഷ്കര്‍, മുക്താര്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.