മക്ക: ഐ.സി.എഫ്- ആർ.എസ്.സി ഹജ്ജ് വളൻറിയർ കോർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മക്ക അസീസിയ്യയിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ ബ്ലഡ് ബാങ്ക് ഡിപ്പാർട്മെൻറുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് നടത്തിയത്. ഓൺലൈൻ മുഖേന നേരത്തേ പേര് രജിസ്റ്റർ ചെയ്ത പ്രവർത്തകരാണ് ക്യാമ്പിൽ പങ്കെടുത്തത്. ചീഫ് കോഓഡിനേറ്റർ ജമാൽ കക്കാട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വർഷങ്ങളിലും വളൻറിയർ കോറിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നുവെന്നും രക്തദാനത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നത് കൂടി ക്യാമ്പ് മുഖേന ലക്ഷ്യം വെക്കുന്നതായി സംഘാടകർ അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ രക്തം നൽകാൻ തയാറാണെന്ന് അറിയിച്ച പ്രവർത്തകരെ അധികൃതർ അനുമോദിച്ചു.
രക്തദാനം നടത്തിയവർക്ക് മെഡിക്കൽ സിറ്റി അധികൃതർ അനുമോദന പത്രം നൽകുകയും ചെയ്തു. ബ്ലഡ് ബാങ്ക് പ്രതിനിധി പി.കെ. ജംഷാദ് താമരശ്ശേരി, സിറാജ് വില്യാപ്പള്ളി, അലി കോട്ടക്കൽ, മൊയ്ദീൻ കോട്ടോപ്പാടം, കബീർ ചേളാരി, അൻസാർ, അനസ് മുബാറക്, ഫിറോസ് സഅദി, ഉമർ ഹാജി, ഷെഫിൻ, ഷാഫി ബാഖവി, യാസിർ സഖാഫി കൂമണ്ണ, റഷീദ് വേങ്ങര, അഹ്മദ് കബീർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.