ജിദ്ദ: ജിദ്ദയിലെ തിരുവനന്തപുരം സ്വദേശികളുടെ ജില്ല സംഘടന തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 'നല്‍കാം ജീവെൻറ തുള്ളികള്‍' എന്ന സന്ദേശവുമായി ഇൻറർനാഷനൽ മെഡിക്കൽ സെൻററുമായി സഹകരിച്ചുകൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പ്രസിഡൻറ് അജി ഡി. പിള്ളൈ ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രതിനിധി ഡോ. ശൈഖ് മുഹമ്മദ് രക്തദാനത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി റോഷൻ നായർ രജിസ്ട്രേഷൻ നടപടികൾക്കും ജോയൻറ് സെക്രട്ടറി മുഹമ്മദ് ബിജു, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷംനാദ് കണിയാപുരം, മുഹമ്മദ് ഫഹദ് എന്നിവർ ക്യാമ്പിനും നേതൃത്വം നൽകി. ട്രഷറർ നിസ്സം ശറഹ്ബിൽ നന്ദി പറഞ്ഞു. ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് ആറു വരെ നടന്ന ക്യാമ്പിൽ നിരവധി ആളുകൾ രക്തദാനം നടത്തി. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും ഗിഫ്റ്റും ലഘുഭക്ഷണവും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.