റിയാദ്: റിയാദ് കലാഭവൻ ജനറൽ ബോഡിയും കുടുംബസംഗമവും വിവിധ കലാപരിപാടികളോടെ റിയാദ് എക്സിറ്റ് 18ലെ ഇസ്തിറാഹയിൽ നടന്നു. 2021-22 വർഷത്തെ ഭരണസമിതിയെ യോഗം തെരഞ്ഞെടുത്തു. അഷ്റഫ് മൂവാറ്റുപുഴ (ചെയർ.), അലക്സ് കൊട്ടാരക്കര (സെക്ര.), സി.വി. കൃഷ്ണകുമാർ (ട്രസ്റ്റി), ഷാരോൺ ഷെരിഫ് (വൈ. ചെയർ.), ഷിബു ജോർജ് (ജോ. സെക്ര.), ഷാജഹാൻ കല്ലമ്പലം, നാസർ െലയ്സ്, രാജൻ കാരിച്ചാൽ (രക്ഷാധികാരികൾ), സെലിൻ സാഗര (മീഡിയ കൺ.), വിജയൻ നെയ്യാറ്റിൻകര (കൾച്ചറൽ കൺ.), അഷ്റഫ് വാഴക്കാട് (സ്പോർട്സ് കൺ.), സത്താർ മാവൂർ (ആർട്സ് കൺ.), യഹിയ കൊടുങ്ങല്ലൂർ, ജയൻ കൊടുങ്ങല്ലൂർ, അയൂബ് കരൂപ്പടന്ന, ഷംനാദ് കരുനാഗപ്പള്ളി, സലിം തലനാട് (എക്സിക്യൂട്ടിവ് അംഗങ്ങൾ), വല്ലി ജോസ് (വനിത വിഭാഗം), സലാം ഇടുക്കി (ഓഡിറ്റർ) എന്നിവരെ ഭാരവാഹികളായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
കഴിഞ്ഞ നാലുവർഷമായി റിയാദിലെ അറിയപ്പെടുന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് റിയാദ് കലാഭവൻ. ചെയർമാൻ അഷ്റഫ് മൂവാറ്റുപുഴയുടെ അധ്യക്ഷതയിൽ ചേർന്ന കുടുംബസംഗമത്തിൽ ഭാരവാഹികളെ പരിചയപ്പെടുത്തി. ശിഹാബ് കൊട്ടുകാട്, സനൂപ് പയ്യന്നൂർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ജലീൽ കൊച്ചിൻ, തങ്കച്ചൻ വർഗീസ്, അബി ജോയ്, തസ്നി റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യയും കുട്ടികളുടെ നൃത്താവിഷ്കാരങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.