മക്ക: ഉംറ സംഘങ്ങൾക്ക് താമസ, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുന്ന ജോലിചെയ്തുകൊണ്ടിരിക്കെ മക്കയിൽ മരിച്ച കണ്ണൂർ മയ്യിൽ കേരള മുട്ട സ്വദേശി കെ.പി. ഉമറിന്റെ മൃതദേഹം മക്കയിൽ ഖബറടക്കി. മസ്ജിദുൽ ഹറാമിലെ മയ്യിത്ത് നമസ്കാരശേഷമാണ് ഖബറടക്കം നടന്നത്.
ഹൃദയാഘാതത്തെത്തുടർന്ന് മക്കയിലെ കിങ് ഫൈസൽ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരിക്കെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം. പിതാവ്: സൈതാലി, മാതാവ്: ആസിയ, ഭാര്യ: മൈമൂന, മക്കൾ: ഉമൈന, ഷഹാന, റംഷാദ്.
ഇദ്ദേഹത്തിെൻറ മരണവുമായി ബന്ധപ്പെട്ട ഇന്ത്യൻ കോൺസുലേറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും മരണണാനന്തര ചടങ്ങുകൾക്കും മക്ക ഐ.സി.എഫ് ക്ഷേമ സമിതി ഭാരവാഹികളായ ജമാൽ കക്കാട്, ഹനീഫ് അമാനി, റഷീദ് അസ്ഹരി, മുഹമ്മദ് മുസ്ലിയാർ, ഫൈസൽ സഖാഫി, അൻസാർ താനൂർ, ഇദ്ദേഹത്തിെൻറ സഹോദര പുത്രൻ ഫൈസൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.