യൂ​നു​സ് ഖാ​ൻ

ജു​ബൈ​ലി​ൽ നി​ര്യാ​ത​നാ​യ മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

ജു​ബൈ​ൽ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി യൂ​നു​സ് ഖാ​ൻ അ​ബ്​​ദു​ല്ല​ത്തീ​ഫി​​ന്‍റെ (58) മൃ​ത​ദേ​ഹം ജു​ബൈ​ലി​ൽ സം​സ്‌​ക​രി​ച്ചു. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ നേ​തൃ​ത്വം ന​ൽ​കി. ജു​ബൈ​ലി​ലെ ഒ​രു കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു യൂ​നു​സ് ഖാ​ൻ. പി​താ​വ്: അ​ബ്​​ദു​ല്ല​ത്തീ​ഫ്. മാ​താ​വ്: കു​ബ്ര ബീ. ​ഭാ​ര്യ: ഇ​സ്‌​റാ​ർ ബാ​നു. മ​ക്ക​ൾ: ഒ​വൈ​സ് ഖാ​ൻ, സ​ഹ​ൽ ഖാ​ൻ, സു​ഹൈ​ൽ ഖാ​ൻ, ഗി​ൽ​മാ​ൻ ഖാ​ൻ, ഇ​ശ്ര​ത്ത്.

Tags:    
News Summary - Body of Madhya Pradesh native dead in Jubail cremated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.