കെട്ടിടത്തില്‍ നിന്ന്​ ചാടി മരിച്ച ഇന്ത്യൻ നഴ്​സി​ന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: താമസിക്കുന്ന കെട്ടിടത്തിൽനിന്ന്​ ചാടി മരിച്ച ഇന്ത്യൻ നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിലെ ഒരു ആശുപത്രിയിൽ സ്​റ്റാഫ്​ നഴ്​സായി ജോലി ചെയ്​തിരുന്ന പുതുച്ചേരി സ്വദേശിനി ദുര്‍ഗ രാമലിംഗം (26) കഴിഞ്ഞ മാസം 13നാണ്​ മരിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ ജീവനൊടുക്കിയതാണെന്നാണ്​ കരുതുന്നത്​. താമസിക്കുന്ന കെട്ടിടത്തി​ന്റെ ആറാം നിലയിൽനിന്ന്​ താഴോട്ട്​ ചാടുകയായിരുന്നു. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ആശുപത്രി അധികൃതർ സാമൂഹിക പ്രവർത്തകൻ ശിഹാബ്​ കൊട്ടുകാടി​നെ ബന്ധപ്പെടുകയായിരുന്നു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം പതുച്ചേരിയിൽ മൃതദേഹം എത്തിച്ചു.

പാവപ്പെട്ട കുടുംബത്തിലെ അംഗമായ ദുർഗ സ്​റ്റാഫ്​ നഴ്​സായി ഒരു വര്‍ഷം മുമ്പാണ് റിയാദിലെത്തിയത്. എപ്പോഴും വളരെ പ്രസന്നവതിയായി കണ്ടിരുന്ന ദുർഗ കഴിഞ്ഞ രണ്ട്​ മാസത്തിലേറെയായി വളരെ മ്ലാനതയിലായിരുന്നെന്ന്​ സഹപ്രവർത്തകർ പറയുന്നു. മൂന്ന്​ മാസം മുമ്പ് നാട്ടിലുണ്ടായ വാഹനാപകടത്തിൽ​ അച്​ഛൻ രാമലിംഗം മരിച്ചിരുന്നു. മകളുടെ മരണമറിഞ്ഞതോടെ അമ്മ കവിതയും ആശുപത്രിയിലായി.

Tags:    
News Summary - Body of the Indian nurse who died has arrived home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.