മുഹമ്മദ്​ കബീർ

മലയാളിയുടെ മൃതദേഹം രണ്ട്​ മാസത്തിന്​ ശേഷം ഖബറടക്കി

ബുറൈദ: രണ്ട് മാസം മുമ്പ് ബുറൈദയിലെ ഖുബൈബില്‍ മരിച്ച കൊല്ലം പുനലൂർ സ്വദേശി മുഹമ്മദ് കബീറി​െൻറ (37) മൃതദേഹം ഖബറടക്കി. നൂൺ കൊറിയർ കമ്പനിയിയിൽ സെയിൽസ്മാനായിരുന്ന മുഹമ്മദ് കബീറിനെ നവംബര്‍ ആറിന്​ ഖുബൈബിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ്​ കണ്ടെത്തിയത്​.

പിതാവ്: സലീം കുട്ടി. മാതാവ്: ലൈലാബീവി, ഭാര്യ: ആൻസി, മക്കൾ: ഫിദ ഫാത്വിമ (10), മുഹമ്മദ് ഗസാൽ (ഏഴ്​). ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ ഫൈസൽ ആലത്തൂരി​െൻറ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തീകരിച്ച് ബുധനാഴ്ച്ച അസർ നമസ്ക്കാരാനന്തരം ബുറൈദ അൽഖലീജ് മഖ്​ബറയിൽ മറവ് ചെയ്യുകയായിരുന്നു.

Tags:    
News Summary - body of the Malayalee was buried two months later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.