ദമ്മാം: സൗദിയിൽ ഇടിമിന്നലേറ്റ് മരിച്ച ഉത്തർപ്രദേശ് സ്വദേശി നൻഹി ശിവനാദിന്റെ (24) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഹഫർ അൽ ബാത്വിനിൽ മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നു. നിയമക്കുരുക്കിൽ കുടുങ്ങി മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കാതിരുന്ന വിവരം ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കൺവീനർ സിറാജ് പുറക്കാട് ഹഫർ കമ്മിറ്റിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. മരിച്ച നൻഹിയുടെ മാതാവ് ധൗലിശിവ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടിയതിനെതുടർന്ന് ഇന്ത്യൻ എംബസി ഹഫർ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്തിനെ ചുമതലപ്പെടുത്തുകയായിരുന്നു.
രണ്ടാഴ്ചയോളം നീണ്ട നിയമനടപടികളിലൂടെ വിബിൻ മറ്റത്ത്, ഷിനാജ് കരുനാഗപ്പള്ളി, സൈഫുദ്ദീൻ പള്ളിമുക്ക്, സാബു സി. തോമസ് എന്നിവരുടെ സഹായത്താലാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. ദമ്മാമിൽനിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ലഖ്നോ വിമാനത്താവളത്തിൽ കഴിഞ്ഞദിവസം രാവിലെ 10 ന് എത്തിച്ചേർന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.