ബി.എഫ്.ഐ എക്സിക്യൂട്ടിവ് കൗണ്‍സില്‍ യോഗത്തിലാണ് ഐ.ഡി. നാനാവതി ചെയര്‍മാനായ കമ്മിറ്റിയെ തെരഞ്ഞെടുത്തത്റിയാദ്: ഇന്ത്യന്‍ ബോക്സിങ്ങിെൻറ വളര്‍ച്ചക്ക് പുതിയ മുഖം നല്‍കാനുള്ള ദൗത്യം പ്രവാസി മലയാളിക്ക്. സൗദിയിൽ വ്യവസായിയും കേരള സംസ്ഥാന അമച്വര്‍ ബോക്സിങ് അസോസിയേഷന് പ്രസിഡൻറുമായ കണ്ണൂർ സ്വദേശി എന്‍.കെ. സൂരജ് ആണ് ബോക്സിങ് ഫെഡറേഷന് ഓഫ് ഇന്ത്യ (ബിഎഫ്.ഐ)യുടെ െഡവലപ്മെൻറ് കമീഷൻ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏകവ്യക്തിയാണ് ഇദ്ദേഹം.
ബി.എഫ്.ഐ എക്സിക്യൂട്ടിവ് കൗണ്‍സില്‍ യോഗത്തിലാണ് ഐ.ഡി. നാനാവതി ചെയര്‍മാനായ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. ടൂറിസം സാധ്യതയെ കൂടി വളര്‍ത്തുന്ന ബീച്ച് ബോക്സിങ് ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് ബോക്സിങ്ങിെൻറ വളര്‍ച്ചക്കായി അഖിലേന്ത്യതലത്തില്‍ വിഭാവനം ചെയ്തിട്ടുള്ളതെന്ന് സൂരജ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ഇവയെല്ലാം ബി.എഫ്.ഐയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. സംസ്ഥാന അമച്വര്‍ ബോക്സിങ് അസോസിയേഷന് പ്രസിഡൻറായി രണ്ടുവര്‍ഷം മുമ്പ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍തന്നെ സ്വന്തം നാടായ കണ്ണൂരില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും അഴീക്കോട് ചാല് ബീച്ചിലും ദേശീയ-സംസ്ഥാന ബോക്സിങ് ചാമ്പ്യന്‍ഷിപ്പുകള്‍ വിജയകരമായി നടത്താൻ കഴിഞ്ഞിരുന്നു.
കേരള പൊലീസ് സ്പോര്‍ട്സ് േക്വാട്ട നിയമനത്തില്‍ ബോക്സിങ് താരങ്ങളെ പരിഗണിക്കണമെന്നും നിലവില്‍ ബോക്സിങ് ടീമില്ലാത്ത കേരള പൊലീസില്‍ ടീം രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ലോകചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ മെഡല്‍ സാധ്യതകളുള്ള ഇനമാണ് ബോക്സിങ്. ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണം ലക്ഷ്യമിട്ട് ബോക്സര്‍മാര്‍ തീവ്രപരിശീലനത്തിലുമാണ്. ഒളിമ്പിക്സ് മെഡല്‍ ലക്ഷ്യമിട്ട് 62 കോടി രൂപയാണ് ബോക്സിങ്ങിന് മാത്രം കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിട്ടുള്ളത്.
സമൂഹിക പ്രവർത്തകൻ കൂടിയായ സൂരജ് റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സംരംഭം റിയാദ് വില്ലാസ് കോൺട്രാക്ടിങ് കമ്പനിയുടെ ചെയർമാനാണ്. ദീർഘകാലമായി സൗദിയിൽ പ്രവാസിയായ അദ്ദേഹത്തിന് മറ്റ് ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും ബിസിനസ് സംരംഭങ്ങളുണ്ട്. പ്രവാസി എന്ന നിലയിൽ ലോക കേരള സഭ അംഗമായ അദ്ദേഹം സൗദിയിലെ കണ്ണൂർക്കാരുടെ കൂട്ടായ്മയായ 'കിയോസ്' എന്ന സംഘടനയുടെ ചെയർമാൻ, റിയാദിലെ മലയാളി വ്യവസായ സംരംഭകരുടെ കൂട്ടായ്മയായ കെ.ബി.എഫിെൻറ രക്ഷാധികാരി സമിതി അംഗം, ഇന്ത്യൻ ബിസിനസ് ഫോറത്തിെൻറ വൈസ് പ്രസിഡൻറ് എന്നീ പദവികളും വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.