ജിദ്ദ: ബ്രേക്ക് പമ്പിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന്, സൗദിയിൽ വിറ്റ 900 ടൊയോട്ട കാമ്റി കാറുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു.
2018 മോഡൽ കാറുകളിലാണ് തകരാർ കണ്ടെത്തിയത്. ബ്രേക്ക് ബൂസ്റ്റർ വാക്വം പമ്പിൽ തകരാർ കണ്ടെത്തിയെന്നും ഇത് ബ്രേക്ക് പെർഫോമൻസ് മോശമാക്കുമെന്നും അങ്ങനെ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കാറുകൾ തിരിച്ചുവിളിച്ചത്. രാജ്യത്ത് ഈ മോഡൽ കാറുകൾ ഉപയോഗിക്കുന്ന ഉടമകൾ വാഹനപരിശോധനക്കും ശേഷം ആവശ്യമായ അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്തുന്നതിനുമായി ടൊയോട്ട കമ്പനിയുമായി ബന്ധപ്പെടാൻ വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.