ജിദ്ദ: ജിദ്ദയിൽ കോവിഡ് സമയത്തെ ബോധവത്കരണത്തിനും മെഡിക്കൽ സേവനങ്ങൾക്കും ആദരമായി 'മീഡിയവൺ' ബ്രേവ്ഹാർട് പുരസ്കാരം സമ്മാനിച്ചു. ഡോക്ടർമാരായ വിനീത എസ്. പിള്ള, മുഹമ്മദ് അസ്‌ലം, ശമീർ ചന്ദ്രോത്ത് എന്നിവർ പുരസ്കാരങ്ങളേറ്റുവാങ്ങി.
മലയാളി സമൂഹത്തിന് നൽകിയ പിന്തുണയും സേവനവും കണക്കിലെടുത്താണ് പുരസ്കാരം. സൗദിയിലുടനീളം സ്തുത്യർഹമായ സേവനമാണ് കോവിഡ് കാലത്ത് ഡോക്ടർമാർ നടത്തിയത്. കോവിഡ് പ്രശ്നം രൂക്ഷമായ സമയങ്ങളിൽ മികച്ച സേവനം നടത്തിയ ജിദ്ദയിലെ ഡോക്ടർമാർക്കുള്ള പുരസ്കാരമാണ് ജിദ്ദയിൽ നടന്ന ചടങ്ങിൽ കൈമാറിയത്.
ജിദ്ദ അൽറയാൻ പോളിക്ലിനിക് ഡോക്ടർ വിനീത എസ്. പിള്ളക്ക് ഡോട്ട്സ് ഡെപ്യൂട്ടി ജനറൽ മാനേജർ ശാഫി പാറേങ്ങലും ജിദ്ദ നാഷനൽ ആശുപത്രിയിലെ ഡോക്ടർ ശമീർ ചന്ദ്രോത്തിന് ഓപ്പറേഷൻ മാനേജർ ബാവുണ്ണി മൂപ്പനും അബീർ മെഡിക്കൽ ഗ്രൂപ്പിൽ നിന്നുള്ള ഡോ. മുഹമ്മദ് അസ്‌ലമിന് അബീർ മെഡിക്കൽ ഗ്രൂപ്പ് ഡയറക്ടർ ഡോ. ജംഷീദ് അലിയും പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.