ജിദ്ദ: കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയായ ബി.ആർ.സി ജിദ്ദ സംഘടിപ്പിച്ച ബി.ആർ.സി സാൻഫോർഡ് വോളിബാൾ ടൂർണമെന്റിൽ മൂന്നാം ആഴ്ചയിലെ ആദ്യ മത്സരത്തിൽ ഓറിയോൺ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് യൂനിവേഴ്സലിനെ പരാജയപ്പെടുത്തി.ക്യാപ്റ്റൻ ഫഹീം ബഷീറിന്റെ നേതൃത്വത്തിൽ ഇറങ്ങിയ യൂനിവേഴ്‌സ് റൈഫാനിന്റെയും ഷംനാറിന്റെയും മികവിലൂടെ ഒരു വേള വിജയിക്കുമെന്ന് തോന്നിയെങ്കിലും സഞ്ജു, റിയാസ് കൂട്ടുകെട്ടിൽ ഓറിയോൺ അവരെ പരാജയപ്പെടുത്തി. മൂന്നു സെറ്റുകളിലും മികച്ച കളി കാഴ്ചവെച്ച റൈഫാൻ മാൻ ഓഫ് ദി മാച്ചിന് അർഹനായി.
രണ്ടാമത് നടന്ന ബി.ആർ.സി മാസ്റ്റേഴ്സ് വോളിബാൾ ടൂർണമെന്റ് തികച്ചും ആവേശകരമായിരുന്നു.ഹാരിസിന്റെ കീഴിൽ ഷാഫി, ഫവാസ്, അൻവർ, നിയാസ്, കോയ എന്നിവർ അണിനിരന്ന ബി.ആർ.സി സ്മാഷേഴ്‌സും സാജിദിന്റെ കീഴിൽ ഇംതിയാസ്, സാദത്ത്, നൗഷാദ്, അബൂബക്കർ, മുജീബ്, കമറു, നാസർ എന്നിവർ അണിനിരന്ന ബി.ആർ.സി സ്‌ട്രൈക്കേഴ്സും തമ്മിൽ നടന്ന മത്സരത്തിൽ നേരിട്ടുള്ള രണ്ടു സെറ്റുകൾക്ക് സ്മാഷേഴ്സ് സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി. മാസ്റ്റേഴ്സിലെ മികച്ച കളിക്കാരനായി ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യാതിഥിയായിരുന്ന മുൻ കേരള പൊലീസ് താരം റിട്ട. ഡിവൈ.എസ്.പി പി.ടി. മെഹ്ബൂബ് കളിക്കാരുമായി പരിചയപ്പെട്ടു.
മികച്ച കളിക്കാരായി തെരഞ്ഞെടുത്ത റൈഫാൻ, ഹാരിസ് എന്നിവർക്കുള്ള ട്രോഫികളും, സ്മാഷേഴ്‌സിനുള്ള ബി.ആർ.സി മാസ്റ്റേഴ്സ് ട്രോഫിയും ചാമ്പ്യന്മാർക്കുള്ള സമ്മാനങ്ങളും പി.ടി. മെഹ്ബൂബ് വിതരണം ചെയ്തു. സാൻഫോർഡ് ലക്കി ഡ്രോ വിന്നറായ മെഹ്ബൂബിനുള്ള സമ്മാനം ബി.ആർ.സി പ്രസിഡന്റ് ലുഖ്‌മാൻ റസാഖ് സമ്മാനിച്ചു.മത്സരങ്ങൾ അഷ്‌റഫ് നല്ലളം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.