ബുറൈദ: ഒ.ഐ.സി.സി അൽഖസിം കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷവും ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യ പ്രഖ്യാപനവും നടത്തി. ബുറൈദയിലെ ഒ.ഐ.സി.സി ഓഫിസ് അങ്കണത്തിൽ വൈസ് പ്രസിഡൻറ് അബ്ദുറഹ്മാന് തിരൂർ ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രവർത്തകർ മധുരപലഹാരം വിതരണം ചെയ്തു. ഇന്ത്യയിലെ കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യ സമ്മേളനവും നടന്നു. ഖസിം കേന്ദ്രകമ്മിറ്റി പ്രസിഡൻറ് സക്കീര്‍ പത്തറ കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമേയം അവതരിപ്പിക്കുകയും പ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ബുറൈദയിലെ മുതിര്‍ന്ന സാമൂഹിക പ്രവർത്തകൻ എൻജി. മുഹമ്മദ് ബഷീർ കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. കാർഷിക ജനദ്രോഹ നയങ്ങളിൽ നിന്ന് ഇന്ത്യൻ സർക്കാർ പിന്തിരിയണമെന്നും കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ച് സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻൈകയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നൗഷാദ് ആലുവ, അബ്ദുറഹ്മാന് തിരൂർ എന്നിവർ സംസാരിച്ചു. മുഹമ്മദ് അലി, സക്കീർ കുറ്റിപ്പുറം, ഷിനു റാന്നി, ബാബു വാളക്കരപ്പാടം, സനോജ്, അബ്ദുൽ അസീസ്, സുബൈര്‍ കണിയാപുരം എന്നിവർ നേതൃത്വം നല്കി. സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം സ്വാഗതവും ആൻറണി പടയാറ്റില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.