ജിദ്ദ: രജിസ്ട്രേഷൻ രേഖയുമായി പൊരുത്തപ്പെടാത്ത ബിസിനസ് സ്ഥാപനങ്ങളിലേക്കുള ്ള ഇ-സേവനം നിർത്തലാക്കാൻ തൊഴിൽ സാമൂഹിക മന്ത്രാലയം നടപടി തുടങ്ങി. തിരുത്തലിനുള്ള സമയപരിധി കഴിഞ്ഞതിനെ തുടർന്നാണിത്. നിയമലംഘനങ്ങളിൽ നിന്ന് ബിസിനസ് മേഖലയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണിതെന്ന് തൊഴിൽ സാമൂഹിക വക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു. തൊഴിൽ ചുറ്റുപാട് നന്നാക്കുക, കച്ചവട മേഖലയിൽ ന്യായമായ മത്സരമുണ്ടാക്കുക, സ്വദേശിവത്കരണ പദ്ധതിക്ക് അനുയോജ്യമായ വിധത്തിൽ കാര്യങ്ങൾ വ്യവസ്ഥാപിതമാക്കാനും ഉദ്ദേശിക്കുന്നുണ്ട്. സ്ഥാപനം രജിസ്റ്റർ ചെയ്യുന്ന സമയത്ത് കൃത്യത ഉറപ്പുവരുത്താൻ കടയുടമകൾ ശ്രദ്ധിക്കണം.
വാണിജ്യ മന്ത്രാലയത്തിൽ രേഖകൾ അപ്ഡേറ്റ് ചെയ്യണം. അതിനു ശേഷമാണ് തൊഴിൽ സാമൂഹിക മന്ത്രാലയത്തിലെ ഇ-സംവിധാനത്തിലൂടെ തിരുത്തലിന് അപേക്ഷ നൽകാവൂ. www.mlsd.gov.sa എന്ന മന്ത്രാലയ ലിങ്ക് വഴി സേവനം ലഭ്യമാകുമെന്നും വക്താവ് പറഞ്ഞു. വാണിജ്യ സ്ഥാപനങ്ങൾ രജിസ്ട്രേഷനിലുള്ളതുപോലെയായിരിക്കണം. അല്ലാത്ത സ്ഥാപനങ്ങൾ അത് ശരിയാക്കാൻ വേണ്ട സാവകാശം നൽകിയിരുന്നു. ഇതു പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴയുണ്ടാകുമെന്നും തൊഴിൽ സാമൂഹിക വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.