കാ​ലി​ക്ക​റ്റ് മ്യൂ​സി​ക് ല​വേ​ഴ്സ് ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച എം.​എ​സ് ബാ​ബു​രാ​ജ് അ​നു​സ്മ​ര​ണ, സം​ഗീ​ത സ​ന്ധ്യ​യി​ൽ ജ​മാ​ൽ പാ​ഷ ഗാ​ന​മാ​ല​പി​ക്കു​ന്നു

കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് എം.എസ്. ബാബുരാജ് അനുസ്മരണം സംഘടിപ്പിച്ചു

ജി​ദ്ദ: കോ​ഴി​ക്കോ​ടി​​ന്‍റെ അ​ന​ശ്വ​ര ഗാ​യ​ക​ൻ എം.​എ​സ് ബാ​ബു​രാ​ജി​ന്‍റെ ച​ര​മ​ദി​ന വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ദ്ദ​യി​ലെ സം​ഗീ​ത കൂ​ട്ടാ​യ്മ​യാ​യ കാ​ലി​ക്ക​റ്റ് മ്യൂ​സി​ക് ല​വേ​ഴ്സ് ‘തേ​ടു​ന്ന​താ​രെ ശൂ​ന്യ​ത​യി​ൽ’ എ​ന്ന പേ​രി​ൽ അ​നു​സ്മ​ര​ണ ച​ട​ങ്ങും സം​ഗീ​ത​സ​ന്ധ്യ​യും സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ അ​ബ്ദു​റ​ഹ്മാ​ൻ മാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ന്‍റെ ചെ​റു​പ്രാ​യ​ത്തി​ൽ ബാ​ബു​ക്ക​യോ​ടൊ​പ്പം ചെ​ല​വ​ഴി​ച്ച നി​മി​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് ഗാ​യ​ക​ൻ ജ​മാ​ൽ പാ​ഷ വി​വ​രി​ച്ച​ത് സ​ദ​സ്സ് അ​ത്ഭു​ത​ത്തോ​ടെ​യാ​ണ് കേ​ട്ടി​രു​ന്ന​ത്. സീ​തി കൊ​ള​ക്കാ​ട​ൻ, ക​ബീ​ർ കൊ​ണ്ടോ​ട്ടി, സാ​ദി​ഖ​ലി തു​വ്വൂ​ർ എ​ന്നി​വ​ർ എം.​എ​സ് ബാ​ബു​രാ​ജ് മ​ല​യാ​ള സം​ഗീ​ത​ലോ​ക​ത്ത് പ​രി​ച​യ​പ്പെ​ടു​ത്തി​യ പു​തി​യ ശൈ​ലി​യെ​ക്കു​റി​ച്ചും അ​തി​​ന്‍റെ സൗ​ന്ദ​ര്യ​ത്തെ​പ്പ​റ്റി​യും സം​സാ​രി​ച്ചു.

ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ത്തി​​ന്‍റെ സ്വ​ര​വും സൗ​ന്ദ​ര്യ​വും ഉ​ൾ​പ്പെ​ടു​ത്തി എം.​എ​സ് ബാ​ബു​രാ​ജ് ചി​ട്ട​പ്പെ​ടു​ത്തി​യ ഗാ​ന​ങ്ങ​ൾ സം​ഗീ​ത​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണെ​ന്ന് പ​ല​രും അ​നു​സ്മ​രി​ച്ചു. ബാ​ബു​രാ​ജി​ന്‍റെ നി​ര​വ​ധി ഗാ​ന​ങ്ങ​ൾ കാ​ലാ​തീ​ത​മാ​ണെ​ന്നും ത​ല​മു​റ​ക​ൾ​ക്കി​പ്പു​റ​വും അ​ദ്ദേ​ഹ​ത്തി​​ന്‍റെ ഗാ​ന​ങ്ങ​ൾ സം​ഗീ​ത​പ്രേ​മി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത് ആ ​സം​ഗീ​ത പ്ര​തി​ഭ​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും ഏ​വ​രും പ്ര​ത്യേ​കം എ​ടു​ത്തു പ​റ​ഞ്ഞു.

താ​മ​സ​മെ​ന്തേ വ​രു​വാ​ൻ, പ്രാ​ണ​സ​ഖി, ഒ​രു പു​ഷ്പം മാ​ത്ര​മെ​ൻ, പാ​തി​രാ​വാ​യി​ല്ല, സു​റു​മ എ​ഴു​തി​യ, അ​ക​ലെ അ​ക​ലെ നീ​ലാ​കാ​ശം തു​ട​ങ്ങി ബാ​ബു​രാ​ജി​ന്‍റെ എ​ക്കാ​ല​ത്തെ​യും ഹി​റ്റു​ക​ളാ​യ മു​പ്പ​തോ​ളം ഗാ​ന​ങ്ങ​ൾ ജ​മാ​ൽ പാ​ഷ, മ​ൻ​സൂ​ർ ഫ​റോ​ക്ക്, റാ​ഫി കോ​ഴി​ക്കോ​ട്, മും​താ​സ് അ​ബ്ദു​റ​ഹ്മാ​ൻ, ധ​ന്യ​പ്ര​സാ​ദ്, ര​ഹ​ന സു​ധീ​ർ, നാ​ദി​ർ​ഷ, മ​ജീ​ദ് വെ​ള്ള​യോ​ട്ട്, ഷ​യാ​ൻ സു​ധീ​ർ, സാ​ദി​ഖ​ലി തു​വ്വൂ​ർ, സു​ധീ​ർ എ​ന്നി​വ​ർ ആ​ല​പി​ച്ച സം​ഗീ​ത​സ​ന്ധ്യ പു​തു​ത​ല​മു​റ അ​ട​ങ്ങു​ന്ന സ​ദ​സ്സി​ന് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി.

മ​ൻ​സൂ​ർ ഫ​റോ​ക്ക് (ഹാ​ർ​മോ​ണി​യം), ഷാ​നു (കീ​ബോ​ർ​ഡ്), ഷാ​ജ​ഹാ​ൻ ബാ​ബു (ത​ബ​ല) എ​ന്നി​വ​ർ പി​ന്ന​ണി ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ ചെ​യ്തു. ബാ​ബു​രാ​ജി​െൻറ സം​ഗീ​തം ശാ​ശ്വ​ത​മാ​ണെ​ന്നും, കാ​ലം ക​ട​ന്നു​പോ​കു​മ്പോ​ഴും അ​തി​െൻറ സം​ഗീ​ത​പ​ര​മാ​യ സൗ​ന്ദ​ര്യം ഒ​രു അ​നു​ഭ​വ​മാ​യി എ​ന്നും മ​ല​യാ​ള സം​ഗീ​ത പ്രേ​മി​ക​ളു​ടെ മ​ന​സ്സി​ൽ നി​ല​കൊ​ള്ളു​മെ​ന്നും ഓ​ർ​മി​പ്പി​ച്ച് അ​ഷ്റ​ഫ് അ​ൽ​അ​റ​ബി ച​ട​ങ്ങി​ൽ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Calicut Music Lovers organized M.S. Baburaj memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.