ഉംറ കഴിഞ്ഞു മടങ്ങവേ കോഴിക്കോട് സ്വദേശി ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു

ജിദ്ദ: ഉംറ തീർത്ഥാടനം കഴിഞ്ഞു മടങ്ങവേ കോഴിക്കോട് സ്വദേശി ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു. വടകര മടപ്പള്ളി കോളേജ് സ്വദേശി ശൈഖ് നാസർ (57) ആണ് മരിച്ചത്. സ്വകാര്യ ഉംറ ഗ്രൂപ്പിൽ ഭാര്യ നൂർജഹാനുമൊത്ത് ഉംറക്കെത്തിയതായിരുന്നു. ഭാര്യ സംഘത്തോടൊപ്പം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

ജിദ്ദ കിംങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ജിദ്ദയിൽ തന്നെ ഖബറടക്കും. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - calicut native dies at airport while returning after Umarah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.