ജിദ്ദ: കാനഡയുമായുള്ള നയതന്ത്ര പ്രശ്നത്തിൽ സൗദി അറേബ്യക്ക് പിന്തുണയുമായി വിവിധ രാഷ്ട്രങ്ങൾ രംഗത്തെത്തി. സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കാനഡയുടെ കൈകടത്തലിനെ യു.എ.ഇയും ബഹ്ൈറനും ഫലസ്തീൻ അതോറിറ്റിയും അപലപിച്ചു.
ഇൗ വിഷയത്തിൽ റിയാദിനുള്ള പിന്തുണ ആവർത്തിക്കുകയും ചെയ്തു. തങ്ങളുടെ പരമാധികാരവും നിയമവ്യവസ്ഥയും സംരക്ഷിക്കാനുള്ള നിലപാടിൽ സൗദിക്കൊപ്പം നിൽക്കുകയാെണന്ന് യു.എ.ഇ വിദേശകാര്യമന്ത്രി അൻവർ ഗർഗാശ് ട്വീറ്റ് ചെയ്തു.
അവരുടെ പരിചയവും ശൈലിയും മറ്റ് രാജ്യങ്ങളുടെ കാര്യത്തിൽ ഇടെപടാനുള്ള അവകാശം നൽകുന്നതാണെന്ന് ചില രാജ്യങ്ങൾ കരുതുന്നു. തീർത്തും അസ്വീകാര്യമാണിത് ^ അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈൻ വിദേശ മന്ത്രാലയവും സൗദിക്ക് പിന്തുണയുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.