റി​യാ​ദ്​ മ​ല​സി​ലെ ലു​ലു മാ​ളി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച കാ​ൻ​റീ​ൻ ലോ​ഞ്ച് റ​സ്​​റ്റാ​റ​ൻ​റി​ന്റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

കാ​ൻ​റീ​ൻ ലോ​ഞ്ച്​ മ​ല​സ്​ ലു​ലു മാ​ളി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

റി​യാ​ദ്​: ത​നി നാ​ട​ൻ​രു​ചി​ക​ളു​ടെ സീ​സ​ൺ ഒ​രു​ക്കി സ​ൽ​ക്കാ​ര വി​ൻ​ഫു​ഡ് ഗ്രൂ​പ്പി​ന്റെ ഏ​ഴാ​മ​ത് റ​സ്റ്റാ​റ​ൻ​റ്​ ഔ​ട്ട്​​ലെ​റ്റ്​ കാ​ൻ​റീ​ൻ ലോ​ഞ്ച്​ റി​യാ​ദ്​ മ​ല​സി​ലെ ലു​ലു മാ​ളി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ചെ​യ​ർ​മാ​ൻ മു​സ്​​ഫി​ർ ബി​ൻ ഷാ​ജ അ​ൽ ഒ​തൈ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്ര​ശ​സ്ത​രാ​യ ഷെ​ഫു​മാ​ർ ഒ​രു​ക്കു​ന്ന ത​നി നാ​ട​ൻ​വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം ആ​ഗോ​ള ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും ല​ഭ്യ​മാ​ണ്. 200ൽ​പ​രം വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ​സ​മ​യം പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ള്ള ലു​ലു മാ​ളി​ലെ റൂ​ഫ് അ​റീ​ന​യോ​ട്​ ചേ​ർ​ന്നാ​ണ് റ​സ്​​റ്റാ​റ​ൻ​റ്​ സ്ഥി​തി​ചെ​യ്യു​ന്ന​ത്. ത​നി നാ​ട​ൻ വി​ഭ​വ​ങ്ങ​ളും അ​റേ​ബ്യ​ൻ, ഇ​റ്റാ​ലി​യ​ൻ, ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളു​മാ​ണ്​ ഇ​വി​ടെ ല​ഭി​ക്കു​ക. കാ​ൻ​റീ​ൻ ലോ​ഞ്ചി​ൽ​ പ്ര​ശ​​സ്ത​രാ​യ പാ​ച​ക​വി​ദ​ഗ്​​ധ​രാ​ണ്​ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കൂ​ടാ​തെ, ലോ​ക​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള രു​ചി​വൈ​വി​ധ്യ​മു​ള്ള ഏ​തു​ വി​ഭ​വ​വും ഇ​വി​ടെ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. മ​ല​ബാ​റി​ലെ​യും കോ​ട്ട​യ​ത്തെ​യും ആ​ല​പ്പു​ഴ​യി​ലെ​യും​ നി​ല​വി​ൽ അ​ന്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന നാ​ട​ൻ​വി​ഭ​വ​ങ്ങ​ൾ തി​രി​കെ കൊ​ണ്ടു​വ​രു​ക​യും അ​ത്​ റി​യാ​ദി​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യാ​നാ​ണ്​ ഞ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ കാ​ൻ​റീ​ൻ മാ​നേ​ജ്​​മെൻറ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കൂ​ടാ​തെ ഫ്ര​ഞ്ച്, ഇ​റ്റാ​ലി​യ​ൻ വി​ഭ​വ​ങ്ങ​ളും അ​ട​ങ്ങി​യ​താ​ണ്​ കാ​ന്റീ​ൻ ലോ​ഞ്ച്​. ഇ​തി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ചി​ട്ടു​ള്ള ഷെ​ഫു​മാ​രാ​യ പ്ര​വീ​ൺ, ​ലി​ജോ തു​ട​ങ്ങി​യ​വ​രാ​ണ്​ അ​ടു​ക്ക​ള നി​യ​ന്ത്രി​ക്കു​ന്ന​ത്​. കൂ​ടാ​തെ, സെ​ർ​വ്​​ ചെ​യ്യു​ന്ന​തി​ലും ഈ ​മേ​ഖ​ല​യി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച​വ​രും കാ​ൻ​റീ​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്.

ഒ​ല​യ, ബ​ത്​​ഹ, ഫി​ലി​പ്പീ​ൻ​സ്​ മാ​ർ​ക്ക​റ്റ്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും കാ​ന്റീ​ൻ ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ്രീ​മി​യം കാ​റ്റ​ഗ​റി​യി​ലു​ള്ള​വ​ർ​ക്കും പ്ര​േ​ത്യ​കം ഇ​രു​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ന്​ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ റോ​ബ​ർ​ട്ട്​ കു​മാ​ർ, ഓ​പ​റേ​റ്റ്​ മാ​നേ​ജ്​​മെൻറ്​ പ്ര​തി​നി​ധി ഖാ​ലി​ദ്​​ പ​ള്ള​ത്ത്, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ ജിം​ഷാ​ദ്, അ​ശ്​​റ​ഫ്​ ക​ള​ത്തി​ൽ, മ​അ്​​ഖൂ​ൽ മു​ഹ​മ്മ​ദ്​ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Canreen Lounge started operations at Malas Lulu Mall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.