മരണപ്പെട്ട സർഫറാസ് കസാം മുല്ല

സൗദിയിൽ വാഹനാപകടം; ഉംറ സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് ഇന്ത്യക്കാരൻ മരിച്ചു

റിയാദ്: ബഹ്റൈനിൽ നിന്ന് ഉംറക്ക് എത്തിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. മദീനക്ക് സമീപം ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബഹ്റൈൻ പ്രവാസികളായ മഹാരാഷ്ട്ര സ്വദേശികളാണ് സംഘത്തിലുണ്ടായിരുന്നത്.

കുർദുണ്ട സ്വദേശി സർഫറാസ് കസാം മുല്ലയാണ് ( 49)മരിച്ചത്. നാലുപേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേർക്കും പരിക്കേറ്റു. ഇതിൽ ഒരാൾ ഇപ്പോഴും ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസമാണ് ഉംറക്കായി ഇവർ ബഹ്റൈനിൽ നിന്ന് തിരിച്ചത്.

ഇന്ത്യൻ ക്ലബ് അംഗമായിരുന്ന സർഫറാസിന്റെ നിര്യാണത്തിൽ ക്ലബ് അനുശോചിച്ചു. ഞായറാഴ്ച വൈകു​ന്നേരം 7.30 ന് ക്ലബ്ബിൽ അനുശോചനയോഗം നടക്കും.

Tags:    
News Summary - Car accident in Saudi; Indian dies in Umrah group's vehicle accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.