ജിദ്ദ: സൗദി അറേബ്യയിൽ വാഹനാപകടങ്ങളുണ്ടാവുമ്പോൾ സംഭവസ്ഥലത്ത് എത്തി ഇൻഷുറൻസിന് ആവശ്യമായ റിപ്പോർട്ട് തയാറാക്കുന്ന 'നജും' സംഘത്തിന്റെ കൈവശം ഇനി കാമറകളുമുണ്ടാവും. 'ബോഡി കാം' ആയി സംഘത്തിന്റെ വസ്ത്രത്തിലാണ് കാമറകൾ ഘടിപ്പിക്കുക.
അപകടത്തിന്റെ ദൃശ്യങ്ങളെടുത്ത് രേഖപ്പെടുത്താനാണ് ഇത്. ഈ കാമറകൾ അപകട കാഴ്ചകൾ നേരിട്ട് പകർത്തും. നജും സേവനത്തിന്റെ നിലവാരം ഉയർത്തുന്നതിനും അപകടത്തിലുൾപ്പടുന്ന എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് കാമറ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.