ജിദ്ദ: മക്ക ഹറമിലെ ഇലക്ട്രോണിക് സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനായുള്ള തിരിച്ചറിയൽ കാർഡ് ഉദ്ഘാടനം ചെയ്തു. ഇരുഹറം കാര്യാലയത്തിനു കീഴിലെ ഭാഷ, വിവർത്തന വകുപ്പിനു കീഴിലാണ് പ്രത്യേക തിരിച്ചറിയൽ കാർഡ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ മനാറത്ത് അൽഹറമൈൻ പ്ലാറ്റ്ഫോമിലൂടെ പ്രഭാഷണങ്ങൾ, തത്സമയ പഠനക്ലാസുകൾ, റേഡിയോ പരിപാടികൾ, ഓഡിയോ ബുക്കുകൾ, ഖുത്തുബ പരിഭാഷ എന്നിവ വേഗം ലഭ്യമാകും.
തിരിച്ചറിയൽ കാർഡിൽ ഗൈഡൻസ് സേവനത്തിനായുള്ള ഇൻറട്രാക്ടിവ് മാപ്പുകൾ അടങ്ങിയിരിക്കുന്നുവെന്ന് ഭാഷ, വിവർത്ത വകുപ്പ് ഡയറക്ടർ ജനറൽ അഹ്മദ് ബിൻ മർസൂഖ് അൽജമീഇ പറഞ്ഞു. ഇരുഹറമുകളിലെത്തുന്ന തീർഥാടകർക്ക് ആരാധനകൾ എളുപ്പത്തിൽ നിർവഹിക്കാൻ സഹായിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളും ഒരുക്കാൻ ഇരുഹറം കാര്യാലയം എപ്പോഴും അതീവ താൽപര്യം കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.