നിങ്ങൾ 35 വയസ്സിൽ കൂടാത്ത ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, നാച്വറൽ സയൻസ് വിഷയങ്ങളിൽ ഏതെങ്കിലും ഡിഗ്രിയുള്ളവരാണോ? എങ്കിൽ ജർമനി സന്ദർശിക്കാനും ഐൻസ്റ്റീന്റെ ഉഷ്ണകാല വസതിയിൽ താമസിക്കാനും ഒരു സുവർണാവസരം. ഐൻസ്റ്റീൻ ഫോറവും വിറ്റൻസ്റ്റെയിൻ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയ ഫെല്ലോഷിപ്പാണ് ഈ അവസരം ഒരുക്കുന്നത്. 2025ലേക്കുള്ള ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. തങ്ങളുടെ ഗവേഷണ വിഷയത്തിന്റെ പുറത്തുള്ള മേഖലയിൽ പ്രോജക്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സവിശേഷ ചിന്തകളുള്ള യുവാക്കളെയാണ് ഈ ഫെലോഷിപ് ലക്ഷ്യം വെക്കുന്നത്.
തങ്ങളുടെ സ്പെഷലൈസേഷൻ ഏരിയകളിൽ ഉന്നത നിലവാരമുള്ള അക്കാദമിക സംഭാവനകൾ നൽകുന്നവർക്ക് വിഷയാന്തരമായി പ്രവർത്തിക്കാനുള്ള സഹായമാണ് ഈ ഫെലോഷിപ്പിലൂടെ ലഭിക്കുക. ആറ് മാസത്തെ സൗജന്യ താമസം, കൂടാതെ ജീവിത ചെലവിന് 10,000 യൂറോയും. യാത്രാചെലവുകൾ റീഇമ്പേഴ്സ് ചെയ്ത് വീണ്ടെടുക്കുകയും ചെയ്യാം. സി.വിയും രണ്ടു പേജിൽ പരിമിതപ്പെടുത്തിയ പ്രോജക്ട് പ്രപ്പോസലും രണ്ട് റെക്കമൻഡേഷൻ കത്തുകളും ഉൾക്കൊള്ളുന്ന അപേക്ഷ ജൂൺ ഒന്നിനകം fellowship@einsteinforum.de എന്ന ഇ-മെയിൽ അഡ്രസിൽ അയക്കണം.
ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന മേഖലയുമായി ബന്ധമില്ലാത്ത പ്രോജക്ട് ആയിരിക്കണം സമർപ്പിക്കേണ്ടത്. ഫെല്ലോഷിപ് കാലയളവിെൻറ അവസാനത്തിൽ തന്റെ പ്രോജക്ട് ഐൻസ്റ്റീൻ ഫോറത്തിൽ പൊതു അവതരണം നടത്തേണ്ടതാണ്. വിജയകരമായ അപേക്ഷ യുക്തിഭദ്രവും മൗലിക ചിന്തയിൽനിന്നും ഉരുത്തിരിഞ്ഞതും പ്രായോഗികവുമാണെന്ന് ബോധ്യപ്പെടേണ്ടതുണ്ട്. ക്രിയാത്മകമായ വിഷയാന്തര ചിന്തകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ഫെലോഷിപ്പിന്റെ ലക്ഷ്യം.
മുൻ വർഷങ്ങളിൽ വിജയകരമായി സമർപ്പിക്കപ്പെട്ട പ്രോജക്ട് പ്രപ്പോസലുകളിൽ ചിലത് താഴെ കൊടുത്തിരിക്കുന്നു.
1. Metaphysics as ethics in the Indo-Tibetan Budhist tradition
2. Architectural Essays on Berlin
3. Is an Islamic Haskalah possible? Natural right in communities dominated by religion.
4. Yearning for Germany. A collection of short stories on migration from the former USSR to Germany.
5. Making opera in the Steppe: A political history of musical theatre in Kazakistan, 1930-2015
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.