ജിദ്ദ: മക്കയിലെ ഉമ്മുൽ ഖുറ സർവകലാശാലയിൽ വിദ്യാർഥികൾക്ക് വിപുലമായ തൊഴിൽ പരിശീലനമൊരുക്കുന്നു. 120 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്നാണ് സഹകരണ പരിശീലന സംരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 96 വ്യത്യസ്ത പ്രോഗ്രാമുകൾ ഉൾപ്പെടുന്നതാണ് തൊഴിൽ പരിശീലന സംരംഭം. എല്ലാ അക്കാദമിക് സ്പെഷലൈസേഷനുകളിലും ആറുമാസത്തെ സഹകരണ പരിശീലനത്തിലൂടെ വിദ്യാർഥികളെ തൊഴിൽ വിപണിയിലേക്ക് സമന്വയിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.