ജിദ്ദ: പ്രവാചകനെ അപമാനിക്കുന്ന കാർട്ടൂണുകളെ ശക്തമായി അപലപിക്കുന്നതായി സൗദി ഭരണാധികാരി സൽമാൻ രാജാവ്. ജർമൻ ചാൻസലർ അംഗല മെർകലുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് പ്രവാചകനിന്ദക്കെതിരായ സൗദി അറേബ്യയുടെ ശക്തമായ വികാരം രാജാവ് പ്രകടിപ്പിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം ജനങ്ങൾക്കിടയിൽ ആദരവും സഹവർത്തിത്വവും പ്രചരിപ്പിക്കുന്ന ധാർമിക മൂല്യമാണ്. അത് വിദ്വേഷം പ്രചരിപ്പിക്കുന്നതിനും സാംസ്കാരിവും നാഗരികവുമായ ഏറ്റുമുട്ടലിനുമുള്ള ഉപകരണമല്ല. അടുത്തിടെ ഫ്രാൻസിലും ഒാസ്ട്രിയയിലുമുണ്ടായ ഭീകരാക്രമണങ്ങളെയും സൗദി അറേബ്യ ശക്തമായി അപലപിക്കുന്നുവെന്നും സൽമാൻ രാജാവ് പറഞ്ഞു.
മതങ്ങളുടെയും നാഗരികതയുടെയും അനുയായികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം. സഹിഷ്ണുതയുടെയും മിതത്വത്തിെൻറയും മൂല്യങ്ങൾ പ്രചരിപ്പിക്കണം. വിദ്വേഷം, ആക്രമണം, തീവ്രവാദം എന്നിവ സൃഷ്ടിക്കുന്ന എല്ലാത്തരം പ്രവർത്തനങ്ങളെയും പിഴുതെറിയണമെന്നും സൽമാൻ രാജാവ് പറഞ്ഞു. എല്ലാത്തരം തീവ്രവാദത്തെയും ഭീകരതയെയും നേടിടേണ്ടതിെൻറ ആവശ്യകത സൽമാൻ രാജാവും മെർകലും തമ്മിലുള്ള സംഭാഷണത്തിനിടെ രാജാവ് ഉൗന്നിപ്പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിവിധ മേഖലയിലെ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇൗ മാസം നടക്കുന്ന ജി20 ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കാൻ സൗദി അറേബ്യക്ക് നൽകുന്ന പിന്തുണയും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.