ദി​യ പ്ര​ശാ​ന്ത് ധാ​കെ, അ​ൻ​ജ​ലി​ൻ പ്ലാ​മൂ​ട്ടി​ൽ അ​ജി

യാം​ബു അ​ൽ മ​നാ​ർ സ്‌​കൂ​ളി​ന് സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഈ ​വ​ർ​ഷ​വും നൂ​റു​മേ​നി

യാം​ബു: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ യാം​ബു അ​ൽ മ​നാ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ന് ഈ ​വ​ർ​ഷ​വും നൂ​റു​മേ​നി​യു​ടെ തി​ള​ക്കം. 2011 മു​ത​ൽ സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സു​ക​ളി​ലെ എ​ല്ലാ ബാ​ച്ചു​ക​ളും നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു. ഈ ​വ​ർ​ഷം പ​രീ​ക്ഷ​യെ​ഴു​തി​യ 23 പേ​രി​ൽ 12 പേ​ർ​ക്ക് ഡി​സ്റ്റി​ങ്ഷ​നും 10 പേ​ർ​ക്ക് ഫ​സ്റ്റ് ക്ലാ​സും ഒ​രാ​ൾ​ക്ക് സെ​ക്ക​ൻ​ഡ് ക്ലാ​സും ല​ഭി​ച്ചു. ദി​യ പ്ര​ശാ​ന്ത് ധാ​കെ (92.4 ശ​ത​മാ​നം), അ​ൻ​ജ​ലി​ൻ പ്ലാ​മൂ​ട്ടി​ൽ അ​ജി (91.0 ശ​ത​മാ​നം) എ​ന്നി​വ​ർ സ്‌​കൂ​ളി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ നേ​ടി. പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ സ്‌​കൂ​ൾ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ഹ്‌​മ​ദ്‌ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌, പ്രി​ൻ​സി​പ്പ​ൽ കാ​പ്പി​ൽ ഷാ​ജി മോ​ൻ, ഗേ​ൾ​സ് വി​ഭാ​ഗം വൈ​സ് പ്രി​ൻ​സി​പ്പ​ൽ ര​ഹ്‌​ന ഹ​രീ​ഷ്, ബോ​യ്സ് വി​ഭാ​ഗം ഹെ​ഡ് മാ​സ്റ്റ​ർ സ​യ്യി​ദ് യൂ​നു​സ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - CBSE 10th result; hundred percent success for Yambu Al Manar School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.