ദമ്മാം: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി എട്ടാം തവണയും മികച്ച വിജയം നേടി ദമ്മാം അൽ മുന സ്കൂൾ. പരീക്ഷ എഴുതിയ നൂറുശതമാനം വിദ്യാർഥികളും വിജയിച്ചു.
60 ശതമാനത്തിലധികം കുട്ടികൾ ഡിസ്റ്റിങ്ഷൻ നേടി. ആശിഷ് ഷിബു, സുമയ്യ മുഹമ്മദ്, ഹിമ ബൈജു രാജ്, നബീൽ അഹമ്മദ് എന്നിവർ സ്കൂളിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
അലീന സൂസൻ, ഹമ്മാദ് ജുനൈദ്, ഇബ്രാഹിം ബാസിൽ, സമാറ ശൈഖ്, ഫാത്തിമ തസ്നീം, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് റൈഹാൻ, ഹന ഫാത്തിമ, ഹബീബ് റഹ്മാൻ എന്നിവർ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി ഉന്നത വിജയത്തിനർഹരായി. പരീക്ഷ എഴുതിയ 97 ശതമാനം കുട്ടികളും ഫസ്റ്റ് ക്ലാസിന് മുകളിൽ മാർക്ക് നേടി. മുഴുവൻ പരീക്ഷാർഥികളും 50 ശതമാനത്തിലധികം മാർക്കോടെ ഉന്നതപഠനത്തിന് അർഹത നേടി.
ഉന്നതവിജയം നേടിയ വിദ്യാർഥികളെയും വിജയത്തിനായി പരിശ്രമിച്ച അധ്യാപകരെയും മാനേജർ ടി.പി. മുഹമ്മദ്, പ്രിൻസിപ്പൽ മമ്മു മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ കാദർ മാസ്റ്റർ, പ്രധാനാധ്യാപകരായ വസുധ അഭയ്, പ്രദീപ്കുമാർ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.