റിയാദ്: സി.ബി.എസ്.ഇ പുനഃപരീക്ഷ ഗൾഫിൽ ഉണ്ടാവില്ലെന്ന തീരുമാനം പ്രവാസ ലോകത്തെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമ്മാനിച്ചത് വലിയ ആഹ്ലാദം. ഉറക്കം നഷ്ടപ്പെട്ട രണ്ട് ദിനരാത്രങ്ങളാണ് അവർക്ക് കഴിഞ്ഞുപോയത്. പുനഃപരീക്ഷകളിൽ നിന്ന് സൗദി സ്കൂളുകളെ ഒഴിവാക്കണമെന്ന മുറവിളിക്കിടെയാണ് റദ്ദാക്കിയ പരീക്ഷകൾ നടത്തുക ഡൽഹി ഹരിയാന എന്നിവിടങ്ങളിൽ മാത്രമാണെന്ന സി.ബി.എസ്.ഇയുടെ പ്രഖ്യാപനം വന്നത്.
അക്ഷരാർത്തത്തിൽ അടുത്ത കാലത്തൊന്നും അനുഭവിക്കാത്ത വീർപുമുട്ടലാണ് സൗദിയിലെ ഇന്ത്യൻ വിദ്യാർഥികൾ മൂന്ന് ദിവസം അനുഭവിച്ചത്. നാട്ടിലേക്ക് പോകാനുള്ള എല്ലാ നിയമനടപടികളും പൂർത്തിയാക്കിയതിനാൽ തീരുമാനമെടുക്കാനാവതെ നിസ്സഹായരായി നിൽക്കുകയായിരുന്നു രക്ഷിതാക്കൾ. പലരും ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായവരാണ്.
കുട്ടികളുടെ പരീക്ഷ കഴിയാൻ കഷ്ടിച്ച് കാത്തിരുന്നവർക്കാണ് ഇടിവെേട്ടറ്റ അനുഭവമുണ്ടായത്. രണ്ടും കൽപിച്ച് ഇൗ ദിവസങ്ങളിൽ നൂറ് കണക്കിന് പേർ നാട്ടിലേക്ക് തിരിച്ചിരുന്നു. കുട്ടികളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഇന്ത്യൻ സ്കൂൾ അധികൃതരും വലിയ മനോവിഷമത്തിലായിരുന്നു. എന്ത് സഹായവും തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് വ്യാഴാഴ്ച ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാർ പ്രഖ്യാപിച്ചത് കുട്ടികൾക്ക് സാന്ത്വനമായി. പുനഃപരീക്ഷയിൽ നിന്ന് സൗദി സ്കൂളുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.എസ്.ഇക്ക് ഇന്ത്യൻ സ്കൂളുകളുടെ മെയിൽ സന്ദേശം വ്യാഴാഴ്ച അയച്ചിരുന്നു. സാധിക്കുന്നില്ലെങ്കിൽ നാട്ടിൽ പരീക്ഷ എഴുതാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം.
സൗദിയിലെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജിദ്ദ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സയ്യിദ് മസൂദ് അഹമദ് അയച്ച മെയിലിൽ ഇവിടെ നടന്ന പരീക്ഷ സാധുവായി കണക്കാക്കണമെന്ന് അഭ്യർഥിച്ചിരുന്നു. സൗദി അറേബ്യയിലെ തൊഴിൽസാഹചര്യങ്ങളുടെ ഫലമായി നിരവധി കുടുംബങ്ങൾ ഫൈനൽ എക്സിറ്റിൽ നാട്ടിേലക്ക് പോകുകയാണ്. ഇവരൊക്കെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഒേട്ടറെ പേർക്ക് എക്സിറ്റ് സ്റ്റാമ്പ് ചെയ്ത് കഴിഞ്ഞു.
അവർക്കൊന്നും പുനഃപരീക്ഷ നടക്കുന്നതുവരെ സൗദിയിൽ തുടരാൻ ഇനി കഴിയില്ല. നാട്ടിലുണ്ടായ ചോദ്യപേപ്പർ ചോർച്ചയുടെ ഒരംശം പോലും ഇവിടെ എത്തിയിട്ടില്ലെന്നിരിക്കെ നടന്ന പരീക്ഷ സാധുവായി കണക്കാക്കണമെന്നാണ് സ്കൂൾ അധികൃതർ സി.ബി.എസ്.ഇയോട് അപേക്ഷിച്ചത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും വികാരം ഉൾകൊണ്ട് നടത്തിയ അപേക്ഷ അധികൃതർ കണക്കിലെടുത്തതോടെയാണ് അധ്യാപകർക്കും ആശ്വാസമായത്. സി.ബി.എസ്.ഇ ന്യൂഡൽഹി റീജനൽ ഒാഫീസർ, സി.ബി.എസ്.ഇ ചെയർപേഴ്സൺ, മാനവവിഭവ ശേഷി വകുപ്പ് മന്ത്രി എന്നിവർക്ക് പകർപ്പും അയച്ചിരുന്നു.
രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആശങ്ക അറിയിച്ച് സി.ബി.എസ്.ഇക്ക് ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ശാഫിയും കത്ത് നൽകിയിരുന്നു. നാട്ടിലേക്ക് തിരിച്ചവര്‍ അവരവരുടെ പ്രദേശങ്ങളില്‍ സി.ബി.എസ്.ഇ പരീക്ഷ നടക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സമീപിച്ച് ആ സ്‌കൂളില്‍ പരീക്ഷ എഴുതുന്നതിനുള്ള അനുമതി പത്രം വാങ്ങണം. അത് ദമ്മാം സ്കൂളിൽ ഹാജരാക്കിയാല്‍ സി.ബി.എസ്.ഇയുടെ അനുമതിക്കായി സമര്‍പ്പിക്കാമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചത് കുട്ടികൾക്ക് വലിയ ആശ്വാസവാക്കുകളായി.
രക്ഷിതാക്കളുടെയുടെ വിദ്യാർഥികളുടെയും പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനും പുനഃപരീക്ഷ ഒഴിവാക്കി കിട്ടുന്നതിനും സ്കൂളിെൻറയും മാനേജ്മെൻറിെൻറയും ഭാഗത്ത് നിന്ന് എല്ലാവിധ സഹകരണവും സഹായവും ദമ്മാം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വാഗദാനം ചെയ്തിരുന്നു. പുതിയ വാർത്ത വന്നതോടെ നേരത്തെ തീരുമാനിച്ച പ്രകാരം നാടണയാൻ പോവുകയാണ് പ്രവാസികുടുംബങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.