ജിദ്ദ: സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്റർ അനുമോദിച്ചു. സിജി ഇന്റർനാഷനൽ ട്രഷററും ഇൻസാഫ് ടെക് എം.ഡിയുമായ കെ.ടി. അബൂബക്കർ ഉദ്ഘാടനം ചെയ്തു.
ചാപ്റ്റർ ചെയർമാൻ മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽമാരായ ഡോ. മുസഫർ ഹസൻ, വഫ സലീം, പീറ്റർ റൊണാൾഡ്, ന്യൂ അൽവുറൂദ് സ്‌കൂൾ മാനേജർ എസ്.എം. നൗഷാദ്, ഡോ. കവിത, സഹ്റാനി ഗ്രൂപ് ചെയർമാൻ റഹിം പട്ടർകടവൻ, റഷീദ് അമീർ എന്നിവർ ആശംസ നേർന്നു.
ജിദ്ദയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളായ ഐ.ഐ.എസ്.ജെ, ന്യൂ അൽ വുറൂദ്, ഡി.പി.എസ്, ദൗഅത്തുൽ ഉലൂം എന്നിവിടങ്ങളിൽനിന്ന് പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയികളായ റയാൻ മൊഹിദീൻ സോഹ ഖാൻ, ഡാനിഷ് ഖാൻ, ജിഹാൻ ഖാഡോ, വസിം ഡിപാർ, ആദിത്യ ഗായ്കേ, ഫിസ അഹ്മദ്, യഷ്ഫീൻ ഫാത്തിമ, സോബാൻ ഖാൻ എന്നിവരെയും 12ാം ക്ലാസ് സയൻസ് സ്ട്രീമിൽ ജുവൈരിയ മുഹമ്മദ്, ശുഹൈബ്, അഹലാം സാഹിർ, മുഹമ്മദ് ഹാറൂൺ, അബ്ദുൽ സുബ്ഹാൻ എന്നിവരെയും കോമേഴ്സിൽ മുസലഹുദ്ദീൻ, സാലിഹ താഹിർ, ഇനാസ് അക്താർ, മാനവ് നിശ്ചൽ, സാദ്ഖലീൽ, സദഫ് ഫാത്തിമ, ഹ്യൂമാനിറ്റീസിൽ അവന്തിക മേനോൻ എന്നിവരെയുമാണ് ആദരിച്ചത്.
വിജയികൾക്കുള്ള ഉപഹാരവും പ്രശസ്തിപത്രവും ഡോ. അബ്ദുല്ല, ഫാസ്‌ലിൻ ഖാദർ, അനീസ ബൈജു, ഇബ്രാഹിം ശംനാട്, വേങ്ങര നാസർ, കെ.എം.എ. ലത്തീഫ്, അബ്ദുൽഹഖീം, താഹിർ ജാവേദ്, റിൻസി ഫൈസൽ, മാജിദ കുഞ്ഞി, നിഖിത ഫസ്‌ലിൻ, ഇർഫാന സജീർ, അഷ്ഫാഖ് മേലേക്കണ്ടി, മുഹമ്മദലി ഓവുങ്ങൽ എന്നിവർ കൈമാറി. ഡോ. മുഹമ്മദ് ഫൈസൽ, പ്രീത എന്നിവർ അവതാരകരായിരുന്നു.
അറബിക് കാലിഗ്രഫിയിൽ മികച്ച സർഗാത്മകത തെളിയിച്ച ആമിന മുഹമ്മദിനെ വേദിയിൽ സിജി ഇന്റർനാഷനൽ മുൻ ചെയർമാൻ കെ.എം. മുസ്തഫ ആദരിച്ചു. പ്രോഗ്രാം കൺവീനർ മുഹമ്മദ് ബൈജു സ്വാഗതവും റഫ്‌സീന അഷ്ഫാഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.