ദമ്മാം: നവോദയ റാക്ക കുടുംബവേദി ഈ വർഷത്തെ വനിതദിനം ദമ്മാം ഹോളിഡേയ്സ് റസ്റ്റാറൻറിൽ സംഘടിപ്പിച്ചു. സ്ത്രീകളുടെ മുന്നേറ്റം, ആത്മവിശ്വാസം, സാമ്പത്തിക സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിവിധ സെഷനുകൾ പരിപാടിയുടെ ഭാഗമായി നടന്നു. ഡോ. മുഹ്സിന മഹമൂദ് ‘ഇൻവെസ്റ്റ് ഇൻ വുമൻ ആക്സിലറേറ്റ് പ്രോഗ്രസ്’ വിഷയത്തെക്കുറിച്ച് നടത്തിയ ഇൻട്രാക്റ്റിവ് സെഷൻ പരിപാടിക്ക് മാറ്റുകൂട്ടി. സാമ്പത്തിക സ്വാതന്ത്ര്യം, കുടുംബം, സൗഹൃദം, ഫിറ്റ്നസ് തുടങ്ങിയ വിഷയങ്ങൾ വളരെ കാര്യക്ഷമമായി സദസ്സിനു മുന്നിൽ അവതരിപ്പിക്കാനും സ്ത്രീകൾ സാമ്പത്തികഭദ്രത കൈവരിക്കേണ്ടതിന്റെ ആവശ്യകത, ദൈനംദിന ജീവിതത്തിലെ സാമ്പത്തിക മാനേജ്മെൻറ് എന്നിവയുടെ പ്രാധാന്യം പകർന്നുനൽകാനും കഴിഞ്ഞു.
റാക്ക കുടുംബവേദി അംഗം ഫെമിന ഉദ്ഘാടനം നിർവഹിച്ചു. റാക്ക യൂനിറ്റ് വനിതവേദി കൺവീനർ ഹിസാന ലിയാക്കത്ത് അധ്യക്ഷ വഹിച്ചു. കുടുംബവേദി കേന്ദ്രകമ്മിറ്റി ട്രഷറർ അനു രാജേഷ്, കേന്ദ്രകമ്മിറ്റി വനിതവേദി കൺവീനർ രശ്മി ചന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഖോബാർ ഏരിയ കുടുംബവേദി പ്രസിഡൻറ് ജസ്ന ഷമീം, വനിതവേദി കൺവീനർ ജ്യോത്സന, റാക്ക കുടുംബവേദി യൂനിറ്റ് സെക്രട്ടറി ശരണ്യ, പ്രസിഡൻറ് റിയാസ്, എക്സിക്യൂട്ടിവ് അംഗം ഡോ. മുഹ്സിന മഹമൂദ് എന്നിവർ സംസാരിച്ചു. ട്രഷറർ ഫെമില ഫിറോസ് നന്ദി പറഞ്ഞു. ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ വീട്ടരങ്ങിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകൾ, രസകരമായ ഗെയിമുകൾ എന്നിവയും സംഘാടകർ അണിയിച്ചൊരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.