ജിദ്ദ: കർണാടകയിലെ കോൺഗ്രസിന്റെ വിജയം ആഘോഷമാക്കി പ്രവാസി സംഘടനകൾ
മദീന: കർണാടകയിലെ കോൺഗ്രസിന്റെ മിന്നുന്ന വിജയം ആഘോഷമാക്കി മദീനയിലെ ഒ.ഐ.സി.സി പ്രവർത്തകന്മാരും. കശ്മീർ മുതൽ കന്യാകുമാരി വരെ സ്നേഹത്തിന്റെ മനുഷ്യരാശിയെ കോർത്തിണക്കി രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രക്ക് ഈ വിജയത്തിൽ നിർണായക പങ്കുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഹമീദ് പെരുംപറമ്പിൽ അധ്യക്ഷത വഹിച്ചു. നജീബ് പത്തനംതിട്ട, ആദിൽ ചടയമംഗലം, വി.കെ. റാഫി പാണ്ടിക്കടവ്, അൻസാർ തുടങ്ങിയവർ സംസാരിച്ചു. ജോയന്റ് സെക്രട്ടറി ഫൈസൽ അഞ്ചൽ സ്വാഗതവും ബഷീർ പുൽപള്ളി നന്ദിയും പറഞ്ഞു.
ജിദ്ദ: വർഗീയതക്കും ഫാഷിസത്തിനുമെതിരെ നിൽക്കുന്നവർക്ക് ആശ്വാസം നൽകുന്ന വിധിയാണ് കർണാടക തെരഞ്ഞെടുപ്പ് ഫലമെന്നും അഴിമതിക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് ഇത് വ്യക്തമാക്കുന്നതെന്നും ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയുള്ള സംഘ്പരിവാറിന്റെ നിലപാടിനെതിരെയുമുള്ള മതേതര വിശ്വാസികളുടെ തിരിച്ചടിയാണ് ഫലമെന്നും ആക്ടിങ് പ്രസിഡന്റ് സാക്കിർ ഹുസൈൻ എടവണ്ണ പ്രസ്താവനയിൽ പറഞ്ഞു.
ജിദ്ദ: നരേന്ദ്ര മോദിയുടെ ജീർണിച്ച വർഗീയ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താണെന്നും വർഗീയതക്കും ഫാഷിസത്തിനും എതിരെ പോരാട്ടം നടത്തുന്ന എല്ലാവർക്കും ആവേശംനൽകുന്ന വിജയമാണ് കർണാടകയിൽ കോൺഗ്രസ് കൈവരിച്ചതെന്നും ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. വരാൻ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അഭിപ്രായപ്പെട്ടു.
ദമ്മാം: തെക്കേ ഇന്ത്യയിൽനിന്ന് ബി.ജെ.പിയെ തുടച്ചുനീക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി മധുരവിതരണം നടത്തി. കെ.പി.സി.സി നിർവാഹക സമിതിയംഗം അഹമ്മദ് പുളിക്കൽ സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലക്ക് മധുരം നൽകിയാണ് തുടക്കം കുറിച്ചത്.
ഇ.കെ. സലിം, റഫീഖ് കൂട്ടിലങ്ങാടി, രമേശ് പാലക്കാട്, ഷംസു കൊല്ലം, അബ്ദുൽ ഗഫൂർ, തോമസ് തൈപ്പറമ്പിൽ, നൗഷാദ് തഴവ, ശ്യാം പ്രകാശ്, ലാൽ അമീൻ, ജോണി പുതിയറ, ഡെന്നിസ് മണിമല, ജേക്കബ് പാറക്കൻ, തോമസ് ഉതിമൂട്, ഷാഹിദ് കൊടിയേങ്ങൽ, താജു അയ്യാരിൽ, ഇജാസ്, ഷിനാസ്, സഹീർ ചുങ്കം എന്നിവർ സംബന്ധിച്ചു.
ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി മലയാളികളുടെ സംഗമകേന്ദ്രമായ ഷറഫിയ്യയിൽ പായസം വിതരണം ചെയ്തും വിജയാഹ്ലാദ സദസ്സ് സംഘടിപ്പിച്ചും ആഘോഷിച്ചു.
ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, കെ.സി. അബ്ദുറഹ്മാൻ, സി.എം. അഹമ്മദ്, ഹുസൈൻ ചുള്ളിയോട്, ഷെരീഫ് അറക്കൽ, ഷമീം എ.ആർ നഗർ, അലവി ഹാജി, ഉമ്മർ മങ്കട, മുനീർ പടിക്കൽ, വണ്ടൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും തിരുവാലി സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമായ കെ.പി. മുഹമ്മദ് പത്തിരിയാൽ എന്നിവർ സംസാരിച്ചു.
മുഹമ്മദലി മങ്കട വിജയാഹ്ലാദ മുദ്രാവാക്യം ചൊല്ലിക്കൊടുത്തു. ഫിറോസ് പോരൂർ, ഷിബു കാളികാവ്, ഫൈസൽ മങ്കട, സമീർ ചോക്കാട്, സാഹിർ വാഴയിൽ, ഷൗക്കത്ത് പരപ്പനങ്ങാടി, യു.എം. ഹുസൈൻ, മുസ്തഫ ചേളാരി, ശ്രീജിത്ത് കണ്ണൂർ, മുജീബ് തൃത്താല, അസ്ഹബ് വർക്കല, സമീർ നദ്വി കുറ്റിച്ചൽ, അബൂബക്കർ, അനിൽകുമാർ, രാധാകൃഷ്ണൻ കാവുമ്പായ്, റഫീഖ് മൂസ, പ്രവീൺ, സഹീർ മാഞ്ഞാലി, നാസർ കോഴിത്തൊടി, ഷാജി കോഴിക്കോട്, ഷഫീഖ് മണ്ണാർക്കാട്, മൻസൂർ വയനാട്, നാസിമുദ്ദീൻ മണനാക്ക് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.