റിയാദ്: കേരളത്തെ പൂർണമായും അവഗണിച്ച കേന്ദ്ര ബജറ്റ് സംസ്ഥാനത്തോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചതെന്ന് റിയാദിലെ നവോദയ സാംസ്കാരിക വേദി കുറ്റപ്പെടുത്തി. പ്രകൃതിക്ഷോഭങ്ങൾ നേരിടുന്ന അവസ്ഥയിലും കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചിട്ടില്ല. ആന്ധ്രാപ്രദേശിനും ബിഹാറിനും വാരിക്കോരിനൽകിയ ധനമന്ത്രി കേരളം എന്നൊരു സംസ്ഥാനമുണ്ടെന്നുപോലും ഓർത്തിട്ടില്ല.
രാഷ്ട്രീയ പകപോക്കൽ ഒരു യൂനിയൻ സർക്കാരിന് ചേർന്നതല്ല. എയിംസ്, റെയിൽവേ വികസനം, ദേശീയപാതാ വികസനം തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങളെല്ലാം കുപ്പയിലെറിഞ്ഞ് ഒരു നാടിനെ അപഹസിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈകൊണ്ടിട്ടുള്ളത്.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് വലിയ സംഭാവനകൾ നൽകുന്ന പ്രവാസികളെയും ഈ ബജറ്റ് തിരിഞ്ഞുനോക്കിയിട്ടില്ല. കേരളത്തെ സാമ്പത്തിക ഞെരുക്കത്തിലാക്കി തകർക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് ഈ അവഗണനക്ക് പുറകിലുള്ളത്. ഇതിനെതിരെ ശക്തമായ റിയാദ് നവോദയ ശക്തമായ പ്രതിഷേധം ഉയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.