ദമ്മാം: കോവിഡിൽ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക്കേന്ദ്രസർക്കാർ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി കേന്ദ്രമന്ത്രി വി. മുരളീധരന് നിവേദനം നൽകി.
സൗദി സന്ദർശനത്തിനെത്തിയ കേന്ദ്ര മന്ത്രി ദമ്മാമിലെ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ചക്കെത്തിയപ്പോഴാണ് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല നിവേദനം നൽകിയത്. ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അഹമ്മദ് പുളിക്കൽ, ദമ്മാം റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ. സലിം എന്നിവരും കൂടിക്കാഴ്ചക്ക് എത്തിയിരുന്നു.
ദമ്മാമിൽ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവിസുകളുടെ ദൗർലഭ്യത പരിഹരിക്കുക. സ്പോൺസറിൽ നിക്ഷിപ്തമായ ഇഖാമ സംബന്ധമായ കാര്യങ്ങളിൽ തൊഴിലാളികൾ ബലിയാടാകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുവാൻ സൗദി അധികൃതരോട് ആവശ്യപ്പെടുക.
സൗദിയിലുള്ള പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കുന്നതിന് ഇഖാമ നിർബന്ധമാക്കിയ നടപടി പിൻവലിക്കുക. ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ ഭരണസമിതിയംഗങ്ങളെ ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുക്കുന്ന സംവിധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.