റിയാദ്: നടക്കാനിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചതെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറുമെന്ന മലർപൊടിക്കാരന്റെ സ്വപ്നമാണ് ധനകാര്യമന്ത്രിയുടെ ഒരു മണിക്കൂർ മാത്രം നീണ്ട പ്രസംഗത്തിന്റെ ആകെ തുക.
പതിവുപോലെ ഈ ബജറ്റ് പ്രഖ്യാപനവും പ്രവാസികളെ നിരാശപ്പെടുത്തുന്നതാണ്. പുതിയ പദ്ധതികൾ ഒന്നും ജനങ്ങളുടെ മുന്നിൽവെക്കാൻ ഈ സർക്കാറിനായിട്ടില്ല. തൊഴിലില്ലായ്മയെ കുറിച്ച് ഒരു പരാമർശവുമില്ല. അടിസ്ഥാന മേഖലക്ക് ഊന്നൽ നൽകാതെ കുത്തക മുതലാളിമാർക്ക് സാമ്പത്തികമായി കൊള്ളയടിക്കാനുള്ള പദ്ധതികളാണ് ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിൽ നാം കണ്ടത്. യഥാർഥത്തിൽ ഒരു തെരഞ്ഞെടുപ്പ് പ്രസംഗം മാത്രമാണ് ധനമന്ത്രി ലോക്സഭയിൽ നടത്തിയതെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്തക്കുറിപ്പിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.