ജിദ്ദ: അന്താരാഷ്ട്ര വിമാന യാത്രക്ക് വ്യോമയാന സുരക്ഷ ഫീ വർധിപ്പിച്ച കേന്ദ്രസർക്കാറിെൻറ നടപടിയിൽ പ്രവാസി സാംസ്കാരിക വേദി സൗദി കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. കോവിഡ് കാരണം പലവിധ പ്രതിസന്ധി നേരിടുന്ന പ്രവാസികൾക്കുമേൽ കേന്ദ്രസർക്കാർ ഏൽപിച്ചിരിക്കുന്ന പുതിയ പ്രഹരമാണിത്. വ്യോമയാന സുരക്ഷ ഫീയാണ് കേന്ദ്ര സർക്കാർ ആറുമാസത്തിനിടെ രണ്ടാമതും കൂട്ടിയിരിക്കുന്നത്. ഓരോ ടിക്കറ്റിലും 500 രൂപയാണ് പ്രവാസികൾ അധികം നൽകേണ്ടി വരുക. കോവിഡ് കാലത്തെ യാത്രക്ക് നിലവിൽ പ്രവാസികൾക്ക് കോവിഡ് ടെസ്റ്റിനും മറ്റുമായി അധിക ചെലവുണ്ട്. സൗദി അറേബ്യയുമായി കേന്ദ്രസർക്കാർ എയർബബിൾ കരാർ ഉണ്ടാക്കാത്തതുമൂലം വൻതുക നൽകി 14 ദിവസം മറ്റു രാജ്യങ്ങളിൽ താമസിച്ചാണ് പ്രവാസികൾ ഇപ്പോൾ സൗദിയിലെത്തുന്നത്.
ഇങ്ങനെ വരുന്ന ഭീമമായ ചെലവുകൾ സാധാരണ പ്രവാസിയെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനുമപ്പുറമാണ്. ഇതൊന്നും കണക്കിലെടുക്കാതെയാണ് വിമാന ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിച്ചിരിക്കുന്നത്.
ഇത്തരം സന്ദർഭങ്ങളിൽ പ്രവാസികൾക്ക് ഭാരം ലഘൂകരിച്ച് നൽകാൻ ഉത്തരവാദിത്തമുള്ള സർക്കാർ, പ്രവാസി ദ്രോഹ നടപടികളിൽനിന്ന് ചുരുങ്ങിയപക്ഷം വിട്ടുനിൽക്കുകയെങ്കിലും വേണമായിരുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാർ തുടരുന്ന ഇത്തരം പ്രവാസി ദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധം ഉയർന്നുവരണമെന്ന് പ്രവാസി സാംസ്കാരികവേദി പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.