ജിദ്ദ: കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നൽകാൻ തയാറാകണമെന്നും ജിദ്ദ നവോദയ അനാകിഷ് ഏരിയ റൗദ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സരോജിനി ബാലാനന്ദൻ നഗറിൽ നടന്ന സമ്മേളനം നവോദയ വൈസ് പ്രസിഡൻറ് അനുപമ ബിജുരാജ് ഉദ്ഘാടനം ചെയ്തു. റാഫി ഹരിപ്പാട് അധ്യക്ഷത വഹിച്ചു. ബ്രജേഷ്, അനിൽ മാസ്റ്റർ, വിനോദ് എന്നിവർ പ്രമേയങ്ങളും പ്രേംകുമാർ വട്ടപ്പൊഴിയിൽ, ഗഫൂർ കൊടുവള്ളി എന്നിവർ റിപ്പോർട്ടുകളും അവതരിപ്പിച്ചു. ജലീൽ ഉച്ചാരക്കടവ് കമ്മിറ്റിയിലേക്കുള്ള പുതിയ പാനൽ അവതരിപ്പിച്ചു. ഫിറോസ് മുഴുപ്പിലങ്ങാട്, മുസാഫർ പാണക്കാട്, ബിജുരാജ് രാമന്തളി, കെ.സി. ഗഫൂർ, അഫ്സ മുസാഫർ, മുഹമ്മദ് ഒറ്റപ്പാലം, മുജീബ് കൊല്ലം, അക്ബർ പൂയംചാലിൽ, ശംസു വണ്ടൂർ എന്നിവർ സംസാരിച്ചു. ശിഹാബ് കോട്ടക്കൽ സ്വാഗതവും ഗഫൂർ കൊടുവള്ളി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഗഫൂർ കൊടുവള്ളി (പ്രസി), ശിഹാബ് കോട്ടക്കൽ (സെക്ര), ബാലൻ പാണക്കാട് (ട്രഷ), മാരായി ഷഫീഖ് റഹ്മാൻ, സുധീഷ് വയനാട് (വൈ. പ്രസി), അനിൽ മാസ്റ്റർ, ബ്രിജേഷ് കോട്ടിയം (ജോ. സെക്ര), റാഫി ഹരിപ്പാട് (കൺവീനർ- ജീവകാരുണ്യം), വിനോദ് ബാലകൃഷ്ണൻ (കൺവീനർ- കുടുംബവേദി), യാക്കൂബ് പാണ്ടിക്കാട് (കൺവീനർ- യുവജനവേദി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.