ജിദ്ദ: അവശത അനുഭവിക്കുന്ന രോഗികൾക്ക് അത്താണിയായി കേരളത്തിനകത്തും പുറത്തും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അനേകം സി.എച്ച് സെന്ററുകൾക്കും നിരാലംബരായ പ്രവാസികളെ സഹായിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെല്ലിനും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി സഹായം അമരമ്പലം പഞ്ചായത്ത് കെ.എം.സി.സി രക്ഷാധികാരി അബ്ദുൽ കരീം പനോലും നിലമ്പൂർ മണ്ഡലം കെ.എം.സി.സി ട്രഷറർ ജാബിർ ചുങ്കത്തറയും സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ അരിമ്പ്രക്ക് കൈമാറി. ശറഫിയ അൽ റയാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം സെക്രട്ടറി സുബൈർ വട്ടോളി, സലീം മുണ്ടേരി, റഫീഖ്, സലാം പൂളപ്പാടം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.