യാംബു: വിവിധ രാജ്യങ്ങളിലുള്ള കോഴിക്കോട് ജില്ലയിലെ ചാലിയത്തുകാരായ പ്രവാസികളുടെ ക്ഷേമവും പുരോഗതിയും ലക്ഷ്യമാക്കി 'ചാലിയം എക്സ്പാട്രിയേറ്റ്സ്' എന്ന സംഘടന രൂപവത്കരിച്ചു. ഓൺലൈൻ വഴി നടന്ന പ്രഥമ ജനറൽ ബോഡി യോഗം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്‌ഘാടനം ചെയ്തു. റിയാസ് മേലേവീട്ടിൽ അധ്യക്ഷത വഹിച്ചു. കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ് കെ. അജയകുമാർ, സംസ്ഥാന ബാലാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ അഡ്വ. നസീർ ചാലിയം, എ. അബ്ദുറഹ്മാൻ മാസ്റ്റർ, ഇ.വി. അബ്ദുൽ വാഹിദ് മാസ്റ്റർ, പി. അബ്ദുന്നസീർ മാസ്റ്റർ, കെ.സി. സുബൈർ, കെ.പി. കുഞ്ഞിമൊയ്‌തീൻ കുട്ടി, പി.ബി.ഐ. മുഹമ്മദ് റാഫി, ഷൺമുഖൻ ബഹ്‌റൈൻ, അഷ്റഫ് നെല്ലിക്കാവിൽ, ജാബിർ നാറാൻചിറക്കൽ, റിയാസ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
എം.സി. അക്ബർ സംഘടനയുടെ പ്രഥമ ഭാരവാഹികളെ പരിചയപ്പെടുത്തി. സമീൽ അബ്ദുൽ വാഹിദ് സ്വാഗതവും ഹാരിഫ് പഴയില്ലത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: റിയാസ് മേലേവീട്ടിൽ (ചെയ.), സമീൽ അബ്ദുൽ വാഹിദ് (ജന. കൺ.), ജാബിർ നാറാൻചിറക്കൽ (ട്രഷ.), ഹാരിസ് പഴയില്ലത്ത് (ജി.സി.സി കോഒാഡിനേറ്റർ), എം.സി. സൈനുദ്ദീൻ, അഷ്റഫ് നെല്ലിക്കാവിൽ, റിയാസ് മുഹമ്മദ്, ടി.എം.എ. നാസർ, കെ.പി.എം. കുട്ടി, കെ.വി. സുബൈർ (വൈ. ചെയർ.), സി.പി. സുനീർ ബാബു, പി.ബി. മുഹമ്മദ്, നിസാർ നെല്ലിക്കാവിൽ, കെ. റഫീഖ്, മുഹമ്മദ് അബ്ദുൽ റഹ്മാൻ, ഉബൈദ് കൈതവളപ്പിൽ (ജോ. കൺ.), ഹസൻ അബ്ദുൽ ഖാദർ, തംജിദ് മുല്ലക്കൽ, എ.വി. ശിഹാബ്, സജീർ ചെമ്പകത്ത്, ഷൺമുഖൻ, ഷംഷീർ അലി, നൗഷാദ് പറമ്പിൽ (റീജനൽ കോഒാഡിനേറ്റർമാർ), എം.സി. അക്ബർ, കെ.സി. സുബൈർ, പി.ബി.ഐ. മുഹമ്മദ് റാഫി, എസ്.കെ. അബ്ദുൽ ഗഫൂർ, വി.കെ. ഹസൻ കോയ, എം. അബ്ദുറഹ്മാൻ, വി. ഷാജഹാൻ അലി, കെ.എം. അബ്ദുൽ ഗഫൂർ, പി.ഇ. അഷ്റഫ്, കെ.എസ്. മുഹമ്മദ്
(ഉപദേശക സമിതി അംഗങ്ങൾ), എ. അബ്ദുറഹ്മാൻ മാസ്റ്റർ, ഇ.വി. അബ്ദുൽ വാഹിദ് മാസ്റ്റർ, പി. അബ്ദുന്നസീർ (രക്ഷാധികാരികൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.